യുവേഫ ലീഗ് റാങ്കിംഗിൽ ആദ്യ അഞ്ചിൽ നിന്നും ലീഗ് 1 പുറത്ത്

കഴിഞ്ഞ ദിവസമാണ് യുവേഫ ക്ലബ്ബുകളുടെ ഏറ്റവും പുതിയ റാങ്കിങ് പ്രസിദ്ധീകരിച്ചത്.കഴിഞ്ഞ അഞ്ച് സീസണുകളിലെ യൂറോപ്യൻ മത്സരങ്ങളിലെ ക്ലബ്ബുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റാങ്കിങ്. ഏറ്റവും പുതിയ യുവേഫ ലീഗ് റാങ്കിംഗിൽ നെതർലാൻഡ്സ് ഫ്രാൻസിനെ മറികടന്നിരിക്കുകയാണ്.

യുവേഫയുടെ കോഫിഫിഷ്യന്റ് റാങ്കിംഗിൽ, ലീഗ് 1 ഇപ്പോഴും മികച്ച അഞ്ച് ലീഗുകളിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷ വർഷത്തെ കണക്കാക്കുമ്പോൾ ഡച്ച് എറെഡിവിസി ലീഗ് 1 നെ മറികടന്നിരിക്കുകയാണ്.2004-ൽ മൊണാക്കോയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയ ഒരേയൊരു ക്ലബ്ബാണ് പാരീസ് സെന്റ് ജെർമെയ്ൻ.

യൂറോപ്പിലെ ഡച്ച് ടീമുകളുടെ സമീപകാല വിജയങ്ങൾ അതായത് 2022 ലെ യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിലേക്കുള്ള ഫെയ്‌നൂർഡിന്റെ കുതിപ്പും ഈ സീസണിൽ സെമിഫൈനലിലെത്തിയ AZ അൽക്‌മറും, എറെഡിവിസിക്ക് ഗണ്യമായ പോയിന്റുകൾ നേടികൊടുത്തു.ലഭ്യമായ മൂന്ന് കപ്പുകളിൽ രണ്ടെണ്ണം വെസ്റ്റ് ഹാമും മാഞ്ചസ്റ്റർ സിറ്റിയും ഉയർത്തിയതിന് ശേഷം പ്രതീക്ഷിച്ചതുപോലെ റാങ്കിങ്ങിൽ മുന്നിൽ ഇംഗ്ലണ്ടാണ്.

സ്പെയിൻ രണ്ടാം സ്ഥാനത്തും , ഇറ്റലി മൂന്നാം സ്ഥാനത്തും ജർമ്മനി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.നെതർലാൻഡ്സ് അഞ്ചാം സ്ഥാനത്തും ഫ്രാൻസ് ആറാം സ്ഥാനത്തുമാണ്.പോർച്ചുഗൽ, ബെൽജിയം, ഓസ്ട്രിയ,സ്കോട്ട്‌ലൻഡ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

Rate this post