കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ലോകഫുട്ബോളിനെ ഭരിച്ചുകൊണ്ടിരിക്കുന്നത് ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നീ രണ്ട് സൂപ്പർ താരങ്ങളാണ്. ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങൾ എന്ന് വാഴ്ത്തി പാടുന്ന ഈ രണ്ടു താരങ്ങളും നിലവിൽ തങ്ങളുടെ കരിയറിന്റെ അവസാനഘട്ടത്തിലാണ് പന്ത് തട്ടുന്നത്.
ഇതിനകം യൂറോപ്പ്യൻ ഫുട്ബോളിനോട് വിടപറഞ്ഞ ഇത് താരങ്ങളും രണ്ട് ലീഗുകളിലായി ലോകത്തിന്റെ രണ്ട് അറ്റങ്ങളിലായാണ് കളിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തോളം ഫുട്ബോൾ ആരാധകരെയും ത്രസിപ്പിച്ച ക്രിസ്ത്യാനോ റൊണാൾഡോ vs ലിയോ മെസ്സി പോരിന് ആദ്യം കുറിച്ചു കഴിഞ്ഞു. എന്നാൽ വീണ്ടുമൊരു സൂപ്പർ താരങ്ങളുടെ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഫുട്ബോൾ ലോകം.
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയോട് വിടപറഞ്ഞുകൊണ്ട് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ സൗദി അറേബ്യയിലേക്ക് എത്തുന്നതോട് കൂടിയാണ് മറ്റൊരു താര പോരാട്ടത്തിന് കൂടി ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. സൗദി അറേബ്യയിലെ രണ്ട് പ്രമുഖ ക്ലബ്ബുകളായ അൽ ഹിലാൽ vs അൽ നസ്ർ എന്നിവർ തമ്മിലുള്ള ശത്രുതയും പോരാട്ടവും സൗദിയിലെ ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതമാണ്.
അൽ നസ്റിന്റെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്ക് എതിരാളിയായി ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ അൽ ഹിലാലിൽ എത്തുന്നതോടുകൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ vs നെയ്മർ ജൂനിയർ പോരാട്ടം തുടങ്ങുന്നത്. ഇവരെ കൂടാതെ കരീം ബെൻസെമയുടെ നിലവിലെ സൗദി പ്രോലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് കൂടി സൗദി ഫുട്ബോളിന്റെ ആവേശം ഉയർത്തും.
Neymar Jr to Al Hilal, deal now signed! All documents are completed — and medical tests were also successfully passed earlier today 🔵🇸🇦
— Fabrizio Romano (@FabrizioRomano) August 14, 2023
🛩️ Told Neymar is expected to travel to Saudi later this week, not on Tuesday per current plan.
Deal sealed, Ney joins Saudi league. pic.twitter.com/HpmTfMrrot
ക്രിസ്ത്യാനോ റൊണാൾഡോ നേടിയ നേട്ടങ്ങളുടെ അത്ര നെയ്മർ ജൂനിയർ നേടിയിട്ടില്ലെങ്കിലും ഇരു താരങ്ങളും തമ്മിൽ നേർക്കുനേർ എത്തുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ആവേശം കൂടുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, കരീം ബെൻസേമ എന്നിവരെപ്പോലെ ഇനിയും യൂറോപ്പിൽ നിന്നും സൂപ്പർതാരങ്ങൾ സൗദിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.