ലോകത്തെ ഏറ്റവും പ്രശസ്തനായ കായികതാരം, മെസ്സിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ ഒന്നാമൻ

കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ലയണൽ മെസ്സി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.വേൾഡ് കപ്പ് നേടിയതോടുകൂടി മെസ്സിയുടെ പേരും പ്രശസ്തിയും വാനോളം വർധിച്ചിരുന്നു.അതിനുള്ള ഒരു ഉദാഹരണമാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് വാങ്ങിക്കൊണ്ട് മെസ്സി ലോക റെക്കോർഡ് കുറിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അദ്ദേഹം കരിയറിന്റെ അവസാന കാലഘട്ടത്തിലാണ്.അതിന്റെ ഉദാഹരണമാണ് അദ്ദേഹം സൗദി അറേബ്യയിൽ കളിച്ചുകൊണ്ടിരിക്കുന്നത്.

പക്ഷേ പ്രശസ്തിയുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ ഇപ്പോഴും മെസ്സിക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ചില സർവേകൾ തെളിയിക്കുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തരായ 10 കായിക താരങ്ങളുടെ പട്ടിക സ്പോർട്സ്ഗീക്സ് ദിവസങ്ങൾക്കു മുന്നേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് റൊണാൾഡോ എന്നും ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണ്.

രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സിയാണ് വരുന്നത്.തീർച്ചയായും മെസ്സി ദൈനംദിനം തന്റെ പ്രശസ്തി വർദ്ധിപ്പിച്ചുവരുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ കഴിയുക.മൂന്നാം സ്ഥാനത്ത് ബാസ്ക്കറ്റ്ബോൾ താരമായ ലെബ്രോൺ ജെയിംസ് വരുന്നു.ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറാണ് നാലാമത് വരുന്നത്.ടെന്നീസ് ഇതിഹാസമായ റോജർ ഫെഡറർ അഞ്ചാം സ്ഥാനമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

കോണർ മക്ഗ്രഗർ ആറാം സ്ഥാനം നേടിയപ്പോൾ ഇന്ത്യയുടെ അഭിമാനമായ വിരാട് കോലിയാണ് ഏഴാം സ്ഥാനം നേടിയിട്ടുള്ളത്.ഈ 10 പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള ഏക ക്രിക്കറ്റ് താരവും വിരാട് കോലിയാണ്.മറ്റൊരു ടെന്നീസ് ഇതിഹാസമായ റാഫേൽ നദാൽ എട്ടാം സ്ഥാനം നേടിയപ്പോൾ ഒമ്പതാം സ്ഥാനത്ത് ജോൺ സിനയും പത്താം സ്ഥാനത്ത് ടൈഗർ വുഡ്സുമാണ് വരുന്നത്.ലോകത്തെ ഏറ്റവും പ്രശസ്തരായ പത്ത് അത്ലറ്റുകൾ ഈ താരങ്ങളാണ്.

തീർച്ചയായും ഫുട്ബോളിനെ അഭിമാനിക്കാവുന്ന കാര്യം തന്നെയാണ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ക്രിസ്റ്റ്യാനോയും മെസ്സിയും കരസ്ഥമാക്കിയിട്ടുള്ളത്. സൗദി അറേബ്യയിലേക്ക് ചേക്കേറിയെങ്കിലും തന്റെ പ്രശസ്തിക്ക് യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിലൂടെ തെളിയിക്കുകയാണ് ചെയ്തിട്ടുള്ളത്.

4.8/5 - (5 votes)
Cristiano RonaldoLionel Messi