ഈ പുതിയ സീസണിൽ അത്യുജ്വല പ്രകടനം പുറത്തെടുക്കുന്ന സൂപ്പർതാരമാണ് നെയ്മർ ജൂനിയർ.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും ഉള്ള താരം നെയ്മറാണ്. മാത്രമല്ല ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻസ് ഉള്ള താരവും നെയ്മർ തന്നെയാണ്.
ഈ നെയ്മറുമായും അദ്ദേഹത്തിന്റെ നാഷണൽ ടീമായ ബ്രസീലുമായും ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ പ്രഖ്യാപനം കഴിഞ്ഞ ദിവസം പിഎസ്ജി നടത്തിയിട്ടുണ്ട്.അതായത് ഈ സെപ്റ്റംബർ മാസത്തിൽ ടിറ്റെയുടെ ബ്രസീൽ ടീം രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. ആഫ്രിക്കൻ രാജ്യങ്ങളായ ഘാന,ടുണീഷ്യ എന്നിവരെയാണ് വേൾഡ് കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ബ്രസീൽ നേരിടാൻ തീരുമാനിച്ചിട്ടുള്ളത്.
സെപ്റ്റംബർ 23 ആം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീൽ ഘാനയെയാണ് നേരിടുക.പിന്നീട് സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി നടക്കുന്ന മത്സരത്തിൽ ടുണീഷ്യയെ ബ്രസീൽ നേരിടും. ഈ മത്സരം പിഎസ്ജിയുടെ ഹോം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് നടക്കുക. ഇക്കാര്യമാണ് പിഎസ്ജി ഒഫീഷ്യലായിക്കൊണ്ട് പുറത്തുവിട്ടിട്ടുള്ളത്.
പിഎസ്ജിയുടെ ബ്രസീലിയൻ താരങ്ങളായ നെയ്മറും മാർക്കിഞ്ഞോസും തങ്ങളുടെ ഹോം മൈതാനത്ത് ബ്രസീലിന്റെ ദേശീയ ടീമിലെ ജേഴ്സി അണിഞ്ഞു കൊണ്ട് ഇറങ്ങും. ഇതിന്റെ ടിക്കറ്റ് വിൽപ്പനയും ഇപ്പോൾ പിഎസ്ജി ആരംഭിച്ചിട്ടുണ്ട്. ഈ മത്സരം ഇന്ത്യൻ സമയം സെപ്റ്റംബർ 27ാം തീയതി രാത്രി 12 മണിക്കാണ് നടക്കുക.
🇧🇷🆚🇹🇳
— Paris Saint-Germain (@PSG_inside) September 2, 2022
Le Parc des Princes accueillera un match amical Brésil-Tunisie le 27 septembre à l'occasion de la prochaine trêve internationale. La billetterie est ouverte avec une priorité d'achat pour les abonnés et membres @MyParisSG ! ⤵️
നേരത്തെ തന്നെ പിഎസ്ജിയുടെ മൈതാനത്ത് ബ്രസീൽ ദേശീയ ടീം കളിക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കുകയാണ് നിലവിൽ പിഎസ്ജി ചെയ്തിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിന് കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും മികച്ച രീതിയിൽ ഒരുങ്ങാനാണ് ലോക ഒന്നാം നമ്പറുകാരായ ബ്രസീൽ ശ്രമിക്കുന്നത്. ടീമിലെ പോരായ്മകളെല്ലാം വേൾഡ് കപ്പിന് മുന്നേ പരിഹരിക്കാനാവുമെന്നാണ് സെലസാവോ ആരാധകർ പ്രതീക്ഷിക്കുന്നത്.