അർജന്റീനയുടെ ദേശീയ ടീമിലെ ഡിഫൻസിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുന്ന താരമാണ് ക്രിസ്റ്റൻ റൊമേറോ.ഹവിയർ മഷെരാനോ ഒഴിച്ചിട്ട സ്ഥാനത്താണ് ഇപ്പോൾ റൊമേറോ നിലകൊള്ളുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അർജന്റീനയുടെ വിശ്വസ്തനായ കാവൽക്കാരനാവാൻ റൊമേറോക്ക് കഴിഞ്ഞിട്ടുണ്ട്.
റൊമേറോ ഇറങ്ങിയ മത്സരങ്ങളിൽ നിന്ന് ആകെ വിരലിൽ എണ്ണാവുന്ന ഗോളുകൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്.അതു തന്നെയാണ് ഈ താരത്തിന്റെ പ്രസക്തിയും.സിരി എയിലേ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയതോടുകൂടിയാണ് റൊമേറോ ശ്രദ്ധയാകർഷിക്കപ്പെടുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ ആണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.
കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ടു കൊണ്ട് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്കുമെന്ററിയിൽ റൊമേറോ ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.അർജന്റീന ദേശീയ ടീമിലെ ആദ്യത്തെ ദിവസം തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ലയണൽ മെസ്സിയാണ് എന്നാണ് റൊമേറോ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
‘ അർജന്റീന ദേശീയ ടീമിനൊപ്പം ഉള്ള ആദ്യത്തെ പരിശീലന സെഷനിൽ, എന്നെ ഏറ്റവും കൂടുതൽ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത താരം ലയണൽ മെസ്സിയാണ്. ഞാൻ ശരിയായ രൂപത്തിൽ ആണെന്നും ഞാൻ എന്നെ തന്നെ പ്രചോദിപ്പിക്കണമെന്നുള്ള കാര്യം എന്നോട് പറഞ്ഞത് ലയണൽ മെസ്സിയായിരുന്നു ‘ ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.
🗣️ Messi on Romero: “Cuti’s appearance was extraordinary for us, for the future of the team and for that moment.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 3, 2022
🗣️ Romero: “During my first ever training with Argentina, Messi was the one who supported me most, he was telling me that I was right that I have to cheer myself.” pic.twitter.com/jZ9gjSQ8Uw
നിലവിൽ മസിൽ ഇഞ്ചുറി മൂലം 10 ദിവസം റൊമേറോ പുറത്തിരിക്കേണ്ടി വന്നേക്കും.ഇനി ക്ലബ്ബിന് വേണ്ടിയുള്ള മത്സരങ്ങൾ ഒന്നും തന്നെ താരം കളിക്കില്ല. അതേസമയം ഖത്തർ വേൾഡ് കപ്പിന് മുന്നേ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ട് റൊമേറോ കളത്തിൽ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.