ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന കായിക ഇനങ്ങളിൽ ഒന്നാണ് ഫുട്ബോൾ.കോടിക്കണക്കിന് ആളുകൾ അത് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു.ഫുട്ബോൾ ആരാധകർക്ക് അതിരുകളില്ല ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ ജൂനിയർ തുടങ്ങി നിരവധി കളിക്കാർ ഫുട്ബോൾ അധികം പിന്തുടരാത്ത രാജ്യങ്ങളിൽ പോലും പ്രശസ്തരാണ്.
ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന റൊണാൾഡോ, ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന വ്യക്തിയാണ്, കൂടാതെ ഏകദേശം 550 ദശലക്ഷത്തോളം ഫോളോവേഴ്സുമുണ്ട്.ഫുട്ബോൾ ഒരു ആഗോള കായിക വിനോദമായതിനാൽ അതിൽ വലിയ പണമുണ്ട്.2022 ഫിഫ ലോകകപ്പ് ജേതാവായ അർജന്റീന 42 മില്യൺ ഡോളറിന്റെ (ഏകദേശം 344 കോടി രൂപ) ചെക്കുമായി നാട്ടിലേക്ക് പോയപ്പോൾ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് 30 മില്യൺ ഡോളർ (ഏകദേശം 245 കോടി രൂപ) പോക്കറ്റിലാക്കി.എന്നാൽ എല്ലാ ലീഗുകൾക്കും താരങ്ങൾക്ക് നല്ലൊരു തുക നൽകാൻ കഴിയുന്നില്ല.
അടുത്തിടെ സാംബിയൻ ലീഗിലെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനത്തിന് ഫുട്ബോൾ താരം കെന്നഡി മുസോണ്ടയ്ക്ക് 5 ക്രേറ്റ് മുട്ടകൾ ലഭിച്ചു. പവർ ഡൈനാമോസിന് വേണ്ടി കളിച്ച കെന്നഡി എൻകാനക്കെതിരെ ഒരു ഗോൾ നേടി.കെന്നഡിക്ക് അവാർഡ് നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു, കളിക്കാരന് താൻ നേടിയ ഗോളിന് 2 ക്രേറ്റുകൾ ലഭിച്ചപ്പോൾ മറ്റ് 3 ക്രേറ്റുകൾ അദ്ദേഹത്തിന്റെ വീരോചിതമായ പ്രകടനത്തിനാണ് നൽകിയത്.“അഭിനന്ദനങ്ങൾ, നിങ്ങളുടെ മുട്ടകൾ ആസ്വദിക്കൂ,” ഉദ്യോഗസ്ഥൻ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
Enjoy your eggs😂😂😂 pic.twitter.com/FScBCgH1QU
— LD (@twistedLD) January 18, 2023
കഴിഞ്ഞ മാസം ബംഗ്ലാദേശിലെ ഒരു ബോഡി ബിൽഡർക്ക് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയതിന് ബ്ലെൻഡർ നൽകിയിരുന്നു. അന്തിമഫലത്തിൽ നിരാശനായ അദ്ദേഹം ബ്ലെൻഡർ ചവിട്ടുകയും തന്റെ പ്രവൃത്തികൾക്ക് ആജീവനാന്ത വിലക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചതിന് ശേഷം കെന്നഡി ശാന്തത പാലിക്കുകയും മാന്യമായ ഒരു പ്രസംഗം നടത്തുകയും ചെയ്തു.