ഖത്തർ വേൾഡ് കപ്പിൽ ഫ്രഞ്ച് മിഡ്ഫീൽഡ് ഈ റയൽ മാഡ്രിഡ് യുവ താരം ഭരിക്കും |Aurélien Tchouaméni

റയൽ മാഡ്രിഡുമായുള്ള തനറെ ആദ്യ സീസണിൽ സ്വപ്ന തുടക്കമാണ് ഫ്രഞ്ച് മിഡ്ഫീൽഡർ ഔറേലിയൻ ചുവമെനിക്ക് ലഭിച്ചിരിക്കുന്നത്.2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസ് ടീമിൽ ദിദിയർ ദെഷാംപസ് യുവ മിഡ്ഫീൽഡർക്ക് ഒരു സ്ഥാനം ഉറപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നേഷൻസ് ലീഗിൽ ഓസ്ട്രിയക്കെതിരെയും ഡെന്മാർക്കിനെതിരെയും ചുവമെനി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഓസ്ട്രിയയ്‌ക്കെതിരായ 2-0 വിജയത്തിലായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണാൻ സാധിച്ചത്. പാസിങ്ങിലും ടാക്കിളുകളിലും റയൽ താരം മികച്ചു നിന്നു. മിഡ്ഫീൽഡർമാർക്കും മുന്നേറ്റക്കാർക്കും ഇടയിലുള്ള കണ്ണിയായി അദ്ദേഹം നന്നായി പ്രവർത്തിച്ചു. ഏറ്റവും ഉയർന്ന ആത്മവിശ്വാസതോടെയാണ് അദ്ദേഹം മത്സരങ്ങളെ അഭിമുകീകരിച്ചത്. ഓസ്ട്രിയക്കെതിരെ ആദ്യ പകുതിയിൽ അദ്ദേഹം ഏതാണ്ട് ബൈസിക്കിൾ കിക്ക് സ്കോർ ചെയ്യുന്നതിന്റെ അടുത്തെത്തിയെങ്കിലും ഓസ്ട്രിയൻ ഗോൾകീപ്പർ പാട്രിക് പെന്റ്സ് ഒരു മികച്ച സേവ് നടത്തി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഫ്രഞ്ച് മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോയിട്ടില്ല.

ഫ്രഞ്ച് ദേശീയ ടീമിന്റെ കളിക്കാരുടെ റേറ്റിംഗിന്റെ ചുമതലയുള്ള പത്രമായ L’Équipe അദ്ദേഹത്തിന് 7 നൽകുകയും ടീമിന്റെ സ്റ്റാർ പ്ലെയറായ കൈലിയൻ എംബാപ്പെയുമായി സംയോജിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുകാണിക്കുകയും ചെയ്തു. ഇന്നലെ ഡെന്മാർക്കിനെതിരെ ഫ്രാൻസ് പരാജയപ്പെട്ടെങ്കിലും ചുവമെനിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി. പരിചയസമ്പന്നനായ ഒരു അന്താരാഷ്ട്ര താരത്തിന്റെ പക്വതയോടെയാണ് ചുവമെനി കളിക്കുന്നത്.പോൾ പോഗ്ബയുടെ ഖത്തറിലെ സ്ഥാനം സംശയാസ്പദമായതിനാൽ, അദ്ദേഹത്തിന്റെ ഫോം ദെഷാംപ്സിന് ഗുണം ചെയ്യും.നേഷൻസ് ലീഗിൽ ഗോൾകീപ്പർ ഹ്യൂഗോ ലോറിസ്, സ്‌ട്രൈക്കർ കരിം ബെൻസെമ, എൻ’ഗോലോ കാന്റെ, പോഗ്ബ എന്നിവരുൾപ്പെടെ ഒമ്പത് സ്ഥിരം താരങ്ങളെ നഷ്ടമായ ഫ്രാൻസിൽ ചുവമെനിയുടെ പ്രകടനം ഏറെ എടുത്തു പറയേണ്ടതാണ്.

ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിലെ മിഡ്ഫീല്ഡറുടെ പ്രകടനം താൻ എന്ത്കൊണ്ടും ആദ്യ ഇലവനിൽ കളിക്കാൻ യോഗ്യനാണെന്നു തെളിയിക്കുന്നതായിരുന്നു. റയൽ മാഡ്രിഡിലെ ഇതിഹാസ താരം കാസെമിറോയിൽ നിന്ന് ചുമതലയേൽക്കുന്നതിന്റെ സമ്മർദ്ദം ഒഴിവാക്കാൻ സാധിച്ചു എന്നത് ചുവമെനിയുടെ മികവ് എടുത്തു കാണിച്ചു.ബ്രസീലിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിൽക്കുന്നതിലൂടെ അർത്ഥമാക്കുന്നത്, മുൻ മൊണാക്കോയുടെ പ്രകടനങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരുന്നു എന്നാണ്.

Aurélien TchouaméniFranceReal Madrid