ലയണൽ മെസ്സിക്ക് മുന്നിൽ “മുട്ട” യുടെ റെക്കോർഡും തകർന്നു,ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ ലോക റെക്കോർഡ് അര്ജന്റീന ക്യാപ്റ്റന് |Lionel Messi

അർജന്റീനയ്‌ക്കായി വേൾഡ് കപ്പിലെ ന്റെ അവസാന മത്സരത്തിൽ ട്രോഫി ഉയർത്തിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പുതിയ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.36 വർഷത്തെ കാത്തിരിപ്പിന് ശേഷം ഫ്രാൻസിനെ കീഴടക്കി അര്ജന്റീന കിരീടം നേടിയതിനു രണ്ട് ദിവസത്തിന് ശേഷം മെസ്സി ഇൻസ്റ്റാഗ്രാമിൽ ചരിത്രം സൃഷ്ടിച്ചു.

ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന കായിക താരം എന്ന റെക്കോർഡ് ആയിരുന്നു മെസ്സി റൊണാൾഡോയിൽ നിന്നും സ്വന്തമാക്കിയിരുന്നത്. മെസ്സി വേൾഡ് കപ്പ് പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അതിവേഗം ലൈക്കിന്റെ കാര്യത്തിൽ കുതിച്ചിരുന്നത്.ഇപ്പോഴിതാ ആ ചിത്രം ലോക റെക്കോർഡ് കുറിച്ചിട്ടുണ്ട്.അതായത് ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ സ്വന്തമാക്കിയ ചിത്രം എന്ന റെക്കോർഡ് ആണ് ഇപ്പോൾ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. വേൾഡ് റെക്കോർഡ് എഗ്ഗ് ആയിരുന്നു ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കരസ്ഥമാക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായിരുന്ന മുട്ടയുടെ ചിത്രമായിരുന്നു ഏറ്റവും കൂടുതൽ ലൈക്കുകൾ കരസ്ഥമാക്കിയിരുന്നത്.

2019 ജനുവരി 4 ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം 56 ലക്ഷത്തിലധികം ലൈക്കുകൾ നേടിയ ‘ഒരു മുട്ടയുടെ ഫോട്ടോ’ ഈ റെക്കോർഡ് മുമ്പ് നേടിയിരുന്നു. ഡിസംബർ 20 ന് ഇൻസ്റ്റാഗ്രാമിൽ 400 ദശലക്ഷം ഫോളോവേഴ്‌സിൽ എത്തിയ മെസ്സി ഇപ്പോൾ ഈ റെക്കോർഡ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ പോസ്റ്റ് 56.8 ലക്ഷം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 56 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ലൈക്ക് ചെയ്യാൻ മൂന്ന് ദിവസത്തിൽ താഴെ സമയമെടുത്തത് കണക്കിലെടുത്ത് മെസ്സിയുടെ ലോകകപ്പ് ജേതാവായ പോസ്റ്റിന്റെ ട്രാക്ഷൻ വളരെ വലുതാണെന്ന് മറക്കരുത്.

ഇപ്പോഴും ആ ഒരു ലൈക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏതായാലും കളത്തിന് പുറത്തും മെസ്സി ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.പോർച്ചുഗൽ ഫുട്ബോൾ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന രണ്ടാമത്തെ വ്യക്തി കൂടിയാണ് മെസ്സി – ഇൻസ്റ്റാഗ്രാമിൽ 519 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

Rate this post
ArgentinaLionel Messi