കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 കാമ്പെയ്‌ൻ വിജയകരമായ തുടക്കം കുറിച്ചു.കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവർ ഈസ്റ്റ് ബംഗാളിനെ 3-1 ന് പരാജയപ്പെടുത്തി.71 ആം മിനുട്ടിൽ ഹർമൻജോത് ഖബ്രയുടെ മിന്നുന്ന ലൂപ്പിംഗ് ബോൾ ലൂണ ഗോളാക്കി മാറ്റി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇവാൻ കല്യൂസ്‌നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റ്സിന്റെ വിജയം ഉറപ്പിച്ചു.
ആരാധകരുടെ കാത്തിരിപ്പിന് അർഹിക്കുന്ന ഫലം ലഭിച്ചിരിക്കുകയാണ്.ബയോ ബബിളിനുള്ളിൽ കളിച്ച രണ്ട് സീസണുകൾക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് മാറിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ഗംഭീര ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.ഈ ദിവസത്തിനായി രണ്ട് വർഷത്തിലേറെ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിറഞ്ഞ മനസ്സോടെയാണ് ഇന്നലെ സ്റ്റേഡിയത്തിൽ നിന്നും പോയത്.ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന ആക്രമണാത്മക ഫുട്‌ബോളിന് ഈസ്റ്റ് ബംഗാളിന് ഉത്തരമിലായിരുന്നു.
മഞ്ഞപ്പട നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യപകുതിയിൽ ഭാഗ്യമില്ലാത്തത് കൊണ്ടാണ് ഗോൾ പിറക്കാതെ പോയത്.രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ യഥാർത്ഥ നിറം പുറത്തെടുത്തത്. തുടക്കത്തിൽ, താളവും ഇടവും കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് പാടുപെട്ടെങ്കിലും ഒരു സീസണിലെ ആദ്യ മത്സരത്തിൽ ഒരു ടീമിനും തകർപ്പൻ തുടക്കം ലഭിച്ചിരിക്കുകയാണ്. ഇത് 100 മീറ്റർ ഓട്ടമല്ല! ഇത് നാല് മാസം നീണ്ടുനിൽക്കുന്ന ലീഗാണ് അത്കൊണ്ട് മുന്നോട്ടുള്ള യാത്രയിൽ കരുതലോടെ പോകേണ്ടതാണ്.
വ്യക്തിഗത പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അഡ്രിയാൻ ലൂണ കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് നിന്ന് ആരംഭിച്ചു. പുതിയ റിക്രൂട്ട് ഇവാൻ കല്യുഷ്നിയും തന്റെ ക്ലാസ് തെളിയിക്കുകയും ചെയ്തു. പ്രതിരോധ താരങ്ങൾ മികച്ച പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്.ഖാബ്ര, മാർക്കോ ലെസ്‌കോവിച്ച്, റൂയിവ ഹോർമിപാം, ജെസൽ കാർനെറോ എന്നിവർ ഇന്ന് പ്രതിരോധത്തിൽ മികച്ചുനിന്നു.ഈസ്റ്റ് ബംഗാൾ മുന്നേറ്റ നിര താരങ്ങൾക്ക് ഒരു അവസരവും ഇവർ നൽകിയില്ല. അവരുടെ സ്‌ട്രൈക്കർമാർ ഇടം ലഭിക്കകത്തെ പാടുപെടുന്ന കാഴ്ച കാണാനും സാധിച്ചു. ഡിഫെൻസിവ് മിഡ്ഫീൽഡി ജീക്‌സൺ സിങ്ങും പ്യൂട്ടിയായും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു.
സെൻട്രൽ മിഡ്ഫീൽഡിൽ തിളങ്ങിയ ഇരുവരും പ്രതിരോധത്തെ മികച്ച രീതിയിൽ സംരക്ഷിച്ചു. ഇവരുടെ സാനിധ്യം പ്രതീർഥത്തിൽ കൂടുതൽ കരുത്ത് നൽകുനനത്തോടൊപ്പം ലൂണക്കും സഹലിനും കൂടുതൽ ആക്രമിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യവും നൽകും. മുന്നേറ്റ നിരയിൽ പുതിയ ജോഡികളായ ഡിമിട്രിയോസ് ഡയമന്റകോസിനോസും അപ്പോസ്‌തോലോസ് ജിയന്നൗവും ആദ്യ മത്സരത്തിന്റെ പക്കപ്പില്ലാതെ കളിക്കുന്നത് കാണാൻ സാധിച്ചു.ജിയനോവിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതൽക്കാനായില്ല.പകരക്കാരനായി ഇറങ്ങിയ ശേഷം രണ്ട് മികച്ച ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉക്രേനിയൻ മിഡ്ഫീൽഡർ കല്യൂസ്‌നി തന്നെയായിരുന്നു ഇന്നലത്തെ മത്സരത്തിലെ താരം.കഴിഞ്ഞ സീസണിൽ മഞ്ഞപ്പടയ്ക്ക് ഇല്ലാതിരുന്ന ഒരു താരം തന്നെയായിരുന്നു 24 കാരൻ.
തങ്ങളുടെ സീസൺ വിജയത്തോടെ ആരംഭിച്ചതിനാൽ ഒക്‌ടോബർ 16 ന് എടികെ മോഹൻ ബഗാനെതിരെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കുതിപ്പ് വതുടരാൻ ആഗ്രഹിക്കുകയാണ്.