മെസ്സിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ,ബാഴ്സ ആരാധകർക്ക് നിരാശ |Lionel Messi

ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.എന്നാൽ കരാറിന്റെ കാര്യത്തിലും ട്രാൻസ്ഫറിന്റെ കാര്യത്തിലും മെസ്സിയുടെ നിലപാട് ഒന്നു മാത്രമാണ്. ഖത്തർ വേൾഡ് കപ്പിന് മുന്നേ തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും ചർച്ചകളും നടത്തില്ല എന്നുള്ളതാണ് മെസ്സിയുടെ നിലപാട്.

എന്നാൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട് എന്നുള്ളത് വെളിച്ചത്തു വന്ന കാര്യമാണ്. ബാഴ്സയുടെ കോച്ചായ സാവിയും ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ടയും ഇക്കാര്യം തുറന്നു പറഞ്ഞതാണ്.മെസ്സിക്ക് വേണ്ടി ബാഴ്സയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും എന്നായിരുന്നു സാവി പറഞ്ഞിരുന്നത്. മെസ്സിയുടെ ബാഴ്സയിലെ ചാപ്റ്റർ അവസാനിച്ചിട്ടില്ല എന്നാണ് താൻ വിശ്വസിക്കുന്നത് എന്നായിരുന്നു ലാപോർട്ടയുടെ വെളിപ്പെടുത്തൽ.

അതുകൊണ്ടുതന്നെ അടുത്ത സീസണിൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് പല ആരാധകരും ഉറച്ചു വിശ്വസിക്കുന്നുണ്ട്.എന്നാൽ ഈ ആരാധകർക്ക് നിലവിൽ ഒരു നിരാശ പകരുന്ന റിപ്പോർട്ട് പ്രധാനപ്പെട്ട മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ബാഴ്സ പ്രസിഡന്റോ ബാഴ്സ ക്ലബ്ബ് ഒഫീഷ്യൽസോ ഇതുവരെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടു കൊണ്ട് മെസ്സിയെ ഔദ്യോഗികമായി സമീപിച്ചിട്ടില്ല. മെസ്സിയുടെ ഒരു സുഹൃത്ത് തന്നെയാണ് ഇത് ഫ്രാൻസ് ഫുട്ബോളിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ ആ സുഹൃത്തിന്റെ പേര് ഫ്രാൻസ് ഫുട്ബോൾ പരസ്യമാക്കിയിട്ടില്ല.

‘ നിലവിൽ ഇതുവരെ ബാഴ്സ പ്രസിഡന്റ് ലാപോർട്ട മെസ്സിയെ കോൺടാക്ട് ചെയ്യുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല.അതുപോലെതന്നെ മെസ്സിയുടെ ക്യാമ്പ് ബാഴ്സയെ സമീപിക്കുകയും ചെയ്തിട്ടില്ല.അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നുണ മാത്രമാണ്.എന്റെ സംശയം എന്തുകൊണ്ടാണ് കഴിഞ്ഞ വർഷം ബാഴ്സ ഫിനാൻഷ്യൽ ലിവറേജ് ആക്ടിവേറ്റ് ചെയ്യാതിരുന്നത്? ഇപ്രാവശ്യം ചെയ്തത് പോലെ കഴിഞ്ഞതവണ ചെയ്തിരുന്നുവെങ്കിൽ മെസ്സി ഇപ്പോഴും ബാഴ്സയിൽ തന്നെ ഉണ്ടാവുമായിരുന്നു ‘ മെസ്സിയുടെ സുഹൃത്ത് പറഞ്ഞു.

മെസ്സി സമ്മതിക്കുകയാണെങ്കിൽ താരത്തെ എത്തിക്കുക എന്നുള്ളത് ബുദ്ധിമുട്ടാവില്ല. കാരണം ഫ്രീ ഏജന്റ് ആയി കൊണ്ട് അടുത്ത ട്രാൻസ്ഫറിൽ മെസ്സിയെ തിരികെ എത്തിക്കാൻ സാധിച്ചേക്കും.സാലറി മാത്രമായിരിക്കും ഒരു വെല്ലുവിളിയായി മുന്നിൽ ഉണ്ടാവുക. അത് പരിഹരിക്കാൻ ബാഴ്സ പ്രസിഡന്റിന് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Rate this post
Fc BarcelonaLionel MessiPsg