ലയണൽ മെസ്സിയുടെ അടുത്തേക്ക് പോയി മുതുകിൽ തട്ടി ദേഷ്യത്തോടെ പറഞ്ഞ കാര്യം വെളിപ്പെടുത്തി സൗദി താരം|Qatar 2022 |Lionel Messi

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സി തന്റെ ഫിഫ ലോകകപ്പ് 2022 കാമ്പെയ്‌ൻ ഗോളോട് കൂടി ആരംഭിച്ചത്. എന്നാൽ 35 കാരൻ ഗോൾ നേടിയെങ്കിലും സൗദി അറേബ്യക്ക് മുന്നിൽ തോൽവി വഴങ്ങാനായിരുന്നു അർജന്റീനയുടെ വിധി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം.മത്സരത്തിന്റെ പത്താം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു.

സൗദി അറേബ്യൻ ഗോൾകീപ്പർ മുഹമ്മദ് അലോവൈസിനെ അനായാസം കീഴടക്കി വലയിലേക്ക് പന്ത് തട്ടിയിട്ട് മെസ്സി ശാന്തനായി തന്റെ ടീമിന് 1-0 ലീഡ് നൽകി. പെനാൽറ്റി ബോക്‌സിൽ ലിയാൻഡ്രോ പരേഡിസിനെ സൗദ് അബ്ദുൽ ഹമീദ് വീഴ്ത്തിയതോടെയാണ് അർജന്റീന സ്‌പോട്ട് കിക്ക് നേടിയത്.ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ ലയണൽ സ്‌കലോനിയുടെ ടീം ഇടവേളയ്ക്ക് ശേഷം വീഴുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.48 മിനിറ്റിനുള്ളിൽ സലേഹ് അൽഷെഹ്‌രി സമനില പിടിച്ചു. ബോക്‌സിന്റെ അരികിൽ നിന്ന് സേലം അൽദവ്‌സാരിയുടെ ഗംഭീരമായ ഗോൾ ഹെർവ് റെനാർഡിന്റെ ടീമിന് 2-1 ലീഡ്.

ഇപ്പോഴിതാ ഗ്രൗണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സൗദി താരം.അൽ-ഹിലാൽ ഡിഫൻഡർ അലി അൽ-ബുലൈഹി ഗോൾ സ്‌കോറർ ലയണൽ മെസ്സിയുടെ അടുത്തേക്ക് പോയി മുതുകിൽ തട്ടി ഗൗരവമുള്ള വാക്ക് പറഞ്ഞു.സൗദി അറേബ്യയുടെ രണ്ടാം ഗോളിന് ശേഷം ‘നിങ്ങള്‍ ഒരിക്കലും ജയിക്കില്ല, നിങ്ങള്‍ ഒരിക്കലും ജയിക്കില്ല’ എന്നു രണ്ടുവട്ടം മെസിയോട് പറയുകയാണ് ചെയ്തതെന്ന് അദേഹം വെളിപ്പെടുത്തി.ആദ്യമൊന്ന് അന്തിച്ചു നിന്ന മെസി ചെറിയൊരു മന്ദഹാസത്തോടെ മടങ്ങുകയും ചെയ്തു.

സൗദിക്കെതിരായ മല്‍സരശേഷം മെസി എതിരാളികളെ പ്രശംസിക്കാനും മറന്നില്ല. സൗദി നല്ല കളിക്കാര്‍ അടങ്ങിയ സംഘമാണെന്നും അവരുടെ പോരാട്ടവീര്യം മികച്ചതായിരുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു. അടുത്ത മല്‍സരങ്ങളില്‍ തിരിച്ചു വരാന്‍ ശ്രമിക്കുമെന്നും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.ഈ തോൽവിക്ക് യാതൊരുവിധ ന്യായീകരണങ്ങളും ഇല്ല.പക്ഷേ ഇനി ഞങ്ങൾ കൂടുതൽ ഐക്യത്തോടെ കൂടി മുന്നോട്ടു പോകേണ്ടതുണ്ട്.ഞങ്ങൾ ഒരു കരുത്തരായ ഗ്രൂപ്പ് തന്നെയാണ്.അത് ഞങ്ങൾ തെളിയിച്ചതുമാണ്.ഒരുപാട് കാലമായി ഇത്തരം ഒരു സാഹചര്യത്തിലൂടെ ഞങ്ങൾക്ക് കടന്നു പോകേണ്ടി വന്നിട്ടില്ല. പക്ഷേ ഈ ഗ്രൂപ്പ് ഒരു സത്യമാണ് എന്ന് തെളിയിക്കാനുള്ള സമയമാണ് ഇനിയുള്ളത് ലയണൽ മെസ്സി പറഞ്ഞു .

Rate this post