സൂപ്പർ താരം ഫൈനലിനുണ്ടാവില്ല , അർജന്റീനക്കെതിരെ കലാശ പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഫ്രാൻസിന് തിരിച്ചടി |Qatar 2022

ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫ്രാൻസിനു വലിയ തിരിച്ചടി.ടീമിനുള്ളിൽ പടർന്നു പിടിച്ച വൈറസ് ബാധയെ തുടർന്ന് നാലോളം താരങ്ങൾക്ക് ഫൈനൽ നഷ്‌ടമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയതോടെ ആശങ്ക ഒഴിഞ്ഞെങ്കിലും അവരുടെ സൂപ്പർ സ്‌ട്രൈക്കർ ഒളിവിയർ ജിറൂഡിന് പരിക്കേറ്റിരിക്കുകയാണ്

.ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന് മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ദിദിയർ ദെഷാംപ്‌സിന്റെ അവസാന പരിശീലന സെഷനിൽ നിന്ന് ജിറൂഡിനെയും വരാനെയും ഒഴിവാക്കിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തിയറി ഹെൻറിയുടെ 51 ഗോളുകൾ മറികടന്ന് ഫ്രാൻസിന്റെ മുൻനിര ഗോൾ സ്‌കോററായി ജിറൂഡ് മാറിയിരുന്നു.കോച്ച് ദിദിയർ ദെഷാംപ്‌സ് ഇരുവരേയും കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിൽ ജിറൂഡും വരാനെയും പരിശീലനം നഷ്ടപ്പെടുത്തിയിരിക്കാം.

ഈ ലോകകപ്പിൽ തകർപ്പൻ ഫോമിലുള്ള ജിറൂദ് നാല് ഗോളുകൾ നേടി, നിലവിൽ കൈലിയൻ എംബാപ്പെയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ ഗോൾഡൻ ബൂട്ടിനായുള്ള ഓട്ടത്തിൽ മൂന്നാം സ്ഥാനത്താണ്.പരിശീലനത്തിനിടെയേറ്റ പരിക്കാണ് ഒലിവർ ജിറൂദിന് ലോകകപ്പ് ഫൈനൽ നഷ്‌ടമാകാനുള്ള സാധ്യത വർധിപ്പിച്ചതെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന് മത്സരം നഷ്‌ടമാകാനുള്ള സാധ്യതയുള്ളതിനാൽ മാർക്കസ് തുറാമിനെ വെച്ച് ദെഷാംപ്‌സ് പരിശീലനം നടത്തിയിട്ടുണ്ട്.

ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കരീം ബെൻസെമക്ക് പരിക്കേറ്റതോടെയാണ് മിലാൻ സ്‌ട്രൈക്കർക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചത്. കിട്ടിയ അവസരം നന്നായി ഉപയോഗിച്ച ഫോർവേഡ് ദെഷാംപ്സിന്റെ പ്രിയപ്പെട്ട സ്‌ട്രൈക്കിംഗ് ഓപ്ഷനായി സ്വയം ഉറപ്പിച്ചു.ജിറൂദ് കളിച്ചില്ലെങ്കിൽ ടൂർണമെന്റിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ബൊറൂസിയ മോഞ്ചെൻഗ്ലാഡ്ബാച്ചിന്റെ മാർക്കസ് തുറാം കളിക്കും.

ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ റാൻഡൽ കോലോ മുവാനിയെയും പരിശീലകൻ പരിഗണിക്കാൻ സാധ്യതയുണ്ട്.മൊറോക്കോയ്‌ക്കെതിരെ, 44 സെക്കൻഡിനുശേഷം തന്റെ ആദ്യ ടച്ചിൽ താരം സ്‌കോർ ചെയ്തിരുന്നു. എന്നാൽ പരിചയസമ്പന്നനായ ജിറോഡിനെ പോലെയുള്ള താരത്തിന്റെ അഭാവം ഫ്രാൻസിന് ഫൈനലിൽ വലിയ തിരിച്ചടി നല്കുമെന്നുറപ്പാണ്.ഗോൾ നേടാനും പ്രതിരോധത്തെ കൃത്യമായി സഹായിക്കാനും കഴിയുന്ന താരം അർജന്റീനക്ക് വലിയ ഭീഷണി തന്നെയായിരുന്നു.