എംബാപ്പേയും ഹാലന്റിനെയും പിന്നിലാക്കാനൊരുങ്ങി റൊണാൾഡോ, മുന്നിലുള്ളത് സുവർണ്ണാവസരം | 𝐂𝐫𝐢𝐬𝐭𝐢𝐚𝐧𝐨 𝐑𝐨𝐧𝐚𝐥𝐝𝐨

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ 2023 കലണ്ടർ വർഷത്തിൽ തകർപ്പൻ പ്രകടനമാണ് തന്റെ സൗദി അറേബ്യൻ ക്ലബ്ബിനോടൊപ്പം നടത്തുന്നത്. അൽ നസ്റിനോടൊപ്പം 2023 വർഷത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ സീസണിലും ഗംഭീര തുടക്കമാണ് കുറിച്ചിട്ടുള്ളത്. സൗദി ലീഗ് കിരീടം പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീം.

2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ യൂറോപ്പിലെ സൂപ്പർ താരങ്ങൾക്കൊപ്പം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മത്സരം. എംബാപ്പേ, ഹാലൻഡ് തുടങ്ങിയ യൂറോപ്പിലെ സൂപ്പർ താരങ്ങൾക്കൊപ്പം ക്രിസ്ത്യാനോ റൊണാൾഡോ കൂടിയുണ്ട്. പരിക്ക് ബാധിച്ച ഏർലിംഗ് ഹാലൻഡിന് ഈ വർഷം മത്സരങ്ങൾ കളിക്കാൻ ആവില്ല, 50 ഗോളുകളാണ് താരം 2023-ൽ നേടിയിട്ടുള്ളത്.

52 ഗോളുകൾ നേടിയ ബയേൺ മ്യൂനികിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ൻ 2023 വർഷത്തിലെ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമത് ഉണ്ടെങ്കിലും ഈ വർഷം ഇനി താരത്തിന് മത്സരങ്ങൾ അവശേഷിക്കുന്നില്ല. ഹാരി കെയ്നോടൊപ്പം ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്ന ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്കും 52 ഗോളുകൾ സ്വന്തം പേരിലുണ്ട്, എന്നാൽ 2023 വർഷത്തിൽ ഫ്രഞ്ച് താരത്തിനും മത്സരങ്ങൾ അവശേഷിക്കുന്നില്ല.

അതേസമയം ഈ വർഷം മൂന്നു മത്സരങ്ങൾ അവശേഷിക്കുന്ന സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ നേട്ടം 50 ആണ്. അതിനാൽ തന്നെ വരുന്ന മൂന്ന് മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ നേടാൻ ആയാൽ 2023 ഏറ്റവും മികച്ച ടോപ് സ്കോറർ എംബാപ്പേയെയും ഹാരി കെയ്നെയും മറികടന്നു ക്രിസ്ത്യാനോ റൊണാൾഡോ ആവും. 38 വയസ്സിലും ഫുട്ബോൾ മൈതാനങ്ങളിലെ തന്റെ ഫോം തുടരാനാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ  ശ്രമങ്ങൾ.

Rate this post
Cristiano Ronaldo