GOAT’s ഇഫക്ടസ്!! ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ട്രാൻസ്ഫർ കാര്യങ്ങൾ ആകെ മാറ്റിമറിച്ചു..

ലോകഫുട്ബോളിനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അടക്കിഭരിക്കുന്ന പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീന നായകൻ ലിയോ മെസ്സിയും നിലവിൽ യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്നില്ല എന്നത് ആരാധകർക്ക് വളരെയധികം വിഷമം നൽകുന്ന വസ്തുതയാണ്.

പ്രായം 40-ലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഇരുതാരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന വർഷങ്ങളിലാണ് കളിക്കുന്നത് എന്ന് ഇരു താരങ്ങളും ഇതിനകം പറഞ്ഞു കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസ്റിൽ ജോയിൻ ചെയ്തപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യിൽ നിന്നും പടിയിറങ്ങിയ ലിയോ മെസ്സി ഇന്റർ മിയാമിയിലും സൈൻ ചെയ്തു.

ടീമുകൾ മാറിയെങ്കിലും ഇരുതാരങ്ങളും ഇപ്പോഴും ഫുട്ബോൾ ലോകത്തിന്റെ പ്രധാന ഭാഗങ്ങളായി പ്രവർത്തിക്കുയാണ്. തന്റെ സൗദിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിൽ നിന്നുമുള്ള ഒരുപിടി സൂപ്പർ താരങ്ങൾ സൗദിയിലേക്ക് വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടി എഫക്ട് കാരണമാണെന്നാണ് ആരാധകർ പറയുന്നത്.

കൂടാതെ ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസ്ഫറിന് പിന്നാലെ സെർജിയോ ബുസ്കറ്റ്സ് ഇതിനകം ടീമിന് വേണ്ടി സൈൻ ചെയ്തു കഴിഞ്ഞു. വേറെയും നിരവധി യൂറോപ്യൻ താരങ്ങളുടെ ട്രാൻസ്ഫർ ഡീലുമായി ഇന്റർ മിയാമി ബന്ധപ്പെട്ട് കിടക്കുകയാണ്. കൂടാതെ അർജന്റീന ലീഗിൽ നിന്നുമുള്ള യുവ സൂപ്പർ താരങ്ങളടക്കം മെസ്സിയോടൊപ്പം കളിക്കാൻ വേണ്ടി ഇന്റർ മിയാമി ട്രാൻസ്ഫർ പ്രതീക്ഷിക്കുന്നുമുണ്ട്.

ഇരുതാരങ്ങളും ടീം മാറിയെത്തിയതോടെ ലീഗിലും ടീമിനുള്ളിലും നിരവധി മാറ്റങ്ങൾ ഉണ്ടായി. കൂടാതെ ടീമിന്റെ പരിശീലകന്മാരെ കൂടി മാറ്റുകയാണ് ക്ലബ്ബുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടി അഭിപ്രായപ്രകാരം പോർച്ചുഗലിൽ നിന്നും തന്നെയുള്ള പരിശീലകനായ കാസ്ട്രോയെ അൽ നസ്ർ പുതിയ പരിശീലകനായി നിയമിച്ചു. ലിയോ മെസ്സിയുടെ വരവിനു പിന്നാലെ മെസ്സിയെ മുൻപ് പരിശീലിപ്പിച്ചു ശീലമുള്ള അർജന്റീനയിൽ നിന്നും തന്നെയുള്ള പരിശീലകനെയാണ് ഇന്റർ മിയാമിയും നിയമിച്ചത്.

Rate this post
Cristiano RonaldoLionel Messi