കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ടീം എന്ന നിലയിൽ അസാധാരണമായ പ്രകടനമായിരുന്നു അർജന്റീന നടത്തിയിരുന്നത്.അതിന്റെ ഫലമായി കൊണ്ടാണ് അവർക്ക് ആ കിരീടം നേടാൻ കഴിഞ്ഞത്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവന്നതും ഒത്തൊരുമ കാരണമാണ്.
അർജന്റീന ദേശീയ ടീമിലെ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തി എന്ന് തന്നെ പറയേണ്ടിവരും.ഖത്തർ വേൾഡ് കപ്പിന് ശേഷവും അർജന്റീന താരങ്ങൾ തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി ആ മികവ് തുടരുന്നുണ്ട്.വേൾഡ് കപ്പിന് ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റീന താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് നമുക്കൊന്നു നോക്കാം.
പതിവുപോലെ അർജന്റീനയുടെ ക്യാപ്റ്റനായ ലയണൽ മെസ്സി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.പിഎസ്ജിക്ക് വേണ്ടി അദ്ദേഹം 12 ഗോളുകൾ വേൾഡ് കപ്പിന് ശേഷം നേടിയിട്ടുണ്ട്.മികച്ച പ്രകടനമാണ് ഇപ്പോൾ പിഎസ്ജിക്ക് വേണ്ടിയും ലയണൽ മെസ്സി പുറത്തെടുക്കുന്നത്.രണ്ടാം സ്ഥാനത്ത് വരുന്നത് ലൗറ്ററോ മാർട്ടിനസാണ്.വേൾഡ് കപ്പിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും ക്ലബ്ബ് തലത്തിൽ തന്റെ മികവ് വീണ്ടെടുക്കാൻ ലൗറ്ററോക്ക് സാധിച്ചിരുന്നു.
വേൾഡ് കപ്പിന് ശേഷം ഇന്റർ മിലാന് വേണ്ടി 10 ഗോളുകളാണ് ഈ സൂപ്പർ സ്ട്രൈക്കർ നേടിയിട്ടുള്ളത്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും അദ്ദേഹം ഗോൾ നേടിയിരുന്നു. മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടി എട്ട് ഗോളുകൾ നേടിയ പൗലോ ഡിബാലയാണ് മൂന്നാം സ്ഥാനം നേടിയിട്ടുള്ളത്.യുവന്റസിന് വേണ്ടി എട്ടു ഗോളുകൾ നേടിയിട്ടുള്ള എയ്ഞ്ചൽ ഡി മരിയയും ഡിബാലക്കൊപ്പമുണ്ട്.വേൾഡ് കപ്പിലെ മികവ് തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തുടരാൻ ജൂലിയൻ ആൽവരസിന് സാധിച്ചിട്ടുണ്ട്.ഏഴ് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.
/div>The World Champions with the most goals after the World Cup. 📊🇦🇷📸 @SC_ESPN pic.twitter.com/22nxaHEAqO
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 19, 2023
അലക്സിസ് മാക്ക് ആല്ലിസ്റ്റർ തന്റെ ക്ലബ്ബായ ബ്രൈറ്റണ് വേണ്ടി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.മാത്രമല്ല തിയാഗോ അൽമാഡയും 5 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ വേൾഡ് കപ്പിന് ശേഷവും അർജന്റീന താരങ്ങൾ മിന്നുന്ന ഫോമിൽ കളിക്കുകയാണ് എന്നുള്ളതിന്റെ തെളിവുകളാണ് ഇത്.ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാര്യം തന്നെയാണ് ഇത്.