വാട്ട്ഫോർഡിൽ നിന്ന് ബ്രസീൽ ഫോർവേഡ് ജോവോ പെഡ്രോയെ ക്ലബ് റെക്കോർഡ് തുകക്ക് സ്വന്തമാക്കി ബ്രൈറ്റൺ. 30 മില്യൺ മുടക്കിയാണ് 21 കാരനായ ബ്രസീലിയൻ താരത്തെ ബ്രൈറ്റൺടീമിലെത്തിച്ചത് .2020-ൽ വാറ്റ്ഫോർഡിൽ ചേർന്ന പെഡ്രോ 109 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി, ഈ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ഉൾപ്പെടുന്നു.
ലിവർപൂൾ മിഡ്ഫീൽഡർ ജെയിംസ് മിൽനരെയും ബ്രൈറ്റൺ സ്വന്തമാക്കിയിട്ടുണ്ട്. അലക്സിസ് മാക് അലിസ്റ്റർ ലിവർപൂളിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കുന്നതിന് മുമ്പ് ക്ലബ്-റെക്കോർഡ് £30 മില്യൺ ഫീസായി ജോവോ പെഡ്രോ ജൂലൈയിൽ എത്തുമെന്ന് മെയ് ആദ്യം ബ്രൈറ്റൺ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ സീസണിൽ 25 മില്യൺ പൗണ്ടും 5 മില്യൺ പൗണ്ടും ആഡ്-ഓണും സഹിതം ഒരു ഓഫർ ബ്രസീലിയൻ താരത്തിന് മുന്നിൽ വെച്ചിരുന്നു.എന്നാൽ റയൽ സോസിഡാഡ് സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്ക് ക്ലബ്ബ് റെക്കോർഡ് 63 മില്യൺ നീക്കത്തിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ അവരുടെ പദ്ധതികൾ മാറ്റി.
അതിനുശേഷം ജോവോ പെഡ്രോ വികാരേജ് റോഡിൽ 2028 വരെ ഒരു പുതിയ കരാറിൽ ഒപ്പുവച്ചു.ജോവോ പെഡ്രോ 2022-23 സീസണിൽ വാറ്റ്ഫോർഡിനായി 35 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി.ജൂലായ് 28 വെള്ളിയാഴ്ച ന്യൂജേഴ്സിയിലെ റെഡ് ബുൾ അരീനയിൽ നടക്കുന്ന പ്രീമിയർ ലീഗ് സമ്മർ സീരീസിൽ രണ്ട് ക്ലബ്ബുകളും ഏറ്റുമുട്ടാനിരിക്കെ ജോവോ പെഡ്രോയ്ക്ക് പ്രീ-സീസണിൽ ബ്രൈറ്റണിനായി ന്യൂകാസിലിനെ നേരിടാൻ സാധ്യതയുണ്ട്.
ബ്രസീലിൽ നിന്ന് ഉദിച്ചുയർന്ന് ,ലോകം കീഴടക്കിയ പല താരങ്ങളും വളർന്ന് വന്നത് വലിയ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും . എന്നാൽ ചിക്കാവോ എന്ന പേരിൽ അറിയപ്പെട്ട ജോസ് ജോയേയോ ഡി ജീസസിന്റെയും ഫ്ളാവിയ ജംഖ്റിയുടെയും മകനെ തളർത്തിയത് ദാരിദ്ര്യം ആയിരുന്നില്ല മറിച്ച് കുടുംബത്തിൽ സംഭവിച്ച ഒരു അനിഷ്ട സംഭവം ആയിരുന്നു.റിബെയ്റാവു പ്രീറ്റോയിൽ(ബ്രസീലിലെ തിരക്കേറിയ ഒരു നഗരം) നിന്നുള്ള ചിക്കാവോ ഒരു ഫുട്ബോളർ ആയിരുന്നു.
Club record signing confirmed ✅🤝
— BBC Sport (@BBCSport) June 14, 2023
Brighton have signed Joao Pedro from Watford for just under £30m.
ഭാര്യയും മകനുമായി സന്തോഷത്തോടെ ജീവിക്കുന്നതിടെ ഒരു കൊലപാതക കേസിൽ സഹായങ്ങൾ ചെയ്ത കുറ്റത്തിന് ചികാവോ അറസ്റ്റിലായത് . 8 വർഷക്കാലത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ചികാവോ ഭാര്യയുമായി വേർപിരിഞ്ഞു.ഇതെല്ലം തളർത്തിയത് ഫുട്ബോൾ കളിച്ച് നടന്ന ആ പയ്യനെ ആണ്. എങ്കിലും ആ ദുരിതകാലത്തെ അതിജീവിച്ച് അവൻ ഇന്ന് തലയുയർത്തി പിടിച്ച് നിൽക്കുമ്പോൾ ബ്രസീൽ ആരാധകർ അവന്റെ പേര് ഓർക്കുന്നു-ജോവോ പെഡ്രോ.അച്ഛനെ പോലെ ഡിഫെൻസിവ് മിഡ്ഫീൽഡർ ആയി കരിയർ തുടങ്ങിയ താരം ഫ്ലുമിനെൻസ് ക്ലബിന് വേണ്ടിയാണ് കരിയർ ആരംഭിച്ചത്.
പിന്നീട് അറ്റാക്കിങ് മിഡ്ഫീൽഡർ ആയി പരിശീലനം തുടങ്ങിയ താരത്തെ പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡ് പാളയത്തിൽ എത്തിക്കുക ആയിരുന്നു. ബ്രസീൽ ടീമിന്റെ ഭാവി വാഗ്ദാനമായി ലോകം വിധിയെഴുതിയ താരത്തിന് പ്രതിഭകൊത്തുള്ള പ്രകടനം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.എങ്കിലും വെറും 20 വയസുള്ള താരം അടയാളങ്ങൾ കാണിച്ച് കഴിഞ്ഞു.പന്ത് കൈവശം വെച്ച് കളിക്കാനും ഡ്രിബിൽ ചെയ്ത് മുന്നേറാനും ഇഷ്ടമുള്ള താരം അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ നേടിയ ഗോൾ ആ പ്രതിഭയുടെ അടയാളം കാണിക്കുന്നതായിരുന്നു .
OFFICIAL : Brighton have completed the signing of Joao Pedro on a longterm contract from Watford.
— HF (@hfworld_) June 15, 2023
The Brazilian joins in a deal reportedly less than £30m. pic.twitter.com/r3gmd7Ai3s
2002 ന് ശേഷം ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ബ്രസീലിയൻ നിരയിൽ ഒരുപാട് പ്രതിഭകൾ ഉണ്ട്. ഒരു വർഷം ഇത്രേ ഏറെ താരങ്ങളെ സംഭാവന ചെയ്യുന്ന മറ്റൊരു രാജ്യമില്ല. അങ്ങനെ ഊണും ഉറക്കവും എല്ലാം ഫുട്ബോളായ ഒരു രാജ്യത്തിൻറെ ടീമിൽ ആം നേടുക ഒട്ടും എളുപ്പമല്ല. ആ സ്ഥാനത്തിന് മത്സരിക്കണം എങ്കിൽ താരം ഒരുപാട് മുന്നേറാനുണ്ട്.ഗബ്രിയേൽ ജീസസ് ,റിച്ചറിൽസൺ തുടങ്ങിയ താരങ്ങളെ പോലെ ലീഗിലെ മികച്ച ടീമുകളുടെ ഭാഗമായി ലോകത്തിനു മുന്നിൽ പ്രതിഭ തെളിയിച്ചാൽ ബ്രസീൽ ടീമിന്റെ ഭാഗമാകാൻ താരത്തിന് പറ്റും . അതിന് അയാൾക്ക് കഴിയും:അയാളുടെ സിരകളിൽ ഫുട്ബോൾ മാത്രം അല്ലെ ഒള്ളു.