“സ്പാനിഷ് മിഡ്ഫീൽഡ് നിയന്ത്രിക്കുന്ന മാജിക്കൽ ഗവി”
സീസൺ തുടക്കത്തിൽ ബാഴ്സലോണയുടെ പ്രീ സീസൺ മത്സരങ്ങളിൽ സ്റ്റ്ഗാർട്ടിനെതിരെ 3-0 വിജയം നേടിയ പോരാട്ടത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു 17 കാരനായ ലാ മസിയ വണ്ടർകിഡ് ഗവി. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ ആരാധകർ അത്ഭുതപ്പെട്ടുപോയിരുന്നു. 17 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്.
മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്.നേഷൻസ് ലീഗിൽ ഇറ്റലിക്കെതിരായ സെമി ഫൈനലിൽ സ്പാനിഷ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചതോടെ സ്പെയിനിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗവി മാറി.
കഴിഞ്ഞ ദിവസം സ്വീഡനെതിരെയുള്ള ലോകകപ്പ് യോഗ്യത നിർണായക പോരാട്ടത്തിൽ മികച്ച പ്രകടനമാണ് ബാഴ്സലോണ മിഡ്ഫീൽഡർ കാഴ്ചവെച്ചത്.സ്പെയിനിനായി നടത്തിയ മികച്ച പ്രകടനത്തിന് ശേഷം പരിശീലകൻ ലൂയിസ് എൻറിക് ഗവിയെ അഭിനന്ദിച്ചു രംഗത്തെത്തുകയും ചെയ്തു.ലാ റോജയുടെ നേരിട്ടുള്ള യോഗ്യത ഒരു ഘട്ടത്തിൽ സംശയത്തിലായിരുന്നു, എന്നാൽ അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ ഗ്രീസിനും സ്വീഡനുമെതിരെ നേടിയ വിജയങ്ങൾ അവരുടെ ടിക്കറ്റ് ഉറപ്പിച്ചു.
കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളയിൽ 17 വയസ്സുകാരനെ ടീമിലെടുത്തതിൽ വലിയ വിമർശനം എൻറിക്കിന് കേൾക്കേണ്ടി വന്നു. എന്നാൽ വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് ഓരോ ദിവസവും ബാഴ്സലോണ കൗമാര താരം പുറത്തെടുക്കുന്നത്.ഗവിയുടെ ഏറ്റവും പുതിയ മാസ്റ്റർക്ലാസിന് ശേഷം സംസാരിച്ച ലൂയിസ് എൻറിക് മാർക്കയോട് പറഞ്ഞു: “ഗവിയെ കൊണ്ടുവരാൻ ഞാൻ തീരുമാനിച്ചാൽ, എനിക്ക് അവനെ അറിയാമെന്നും അവന് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു.50,000 ആരാധകർക്ക് മുന്നിൽ അദ്ദേഹം ഗംഭീരമായ ഒരു ഗെയിം കളിച്ചു”. “ഗാവിയുടെ പ്രകടനത്തിൽ അത്ഭുതം വേണ്ട. അവൻ സ്പെഷ്യലാണ്, പകരം വെക്കാൻ സാധിക്കില്ല. ഈ പ്രായത്തിൽ ഈയൊരു പ്രൊഫൈലിൽ കളിക്കുന്ന വേറെ താരങ്ങൾ ആരും ഉണ്ടാകില്ല, കാരണം അത് ബുദ്ധിമുട്ടാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീഡനെതിരെയുള്ള മത്സരത്തിൽ മാന് ഓഫ് ദി മാച്ച് ഈ 17 കാരൻ ആയിരുന്നു.
Gavi vs Sweden
— sm (@TacticoModerno) November 14, 2021
World Cup 2022 Qualifiers
14/11/2021 pic.twitter.com/3J8U71aGoY
ലൂയിസ് എൻറിക്വെയുടെ കീഴിൽ സ്പെയിനിനായി വേൾഡ് കപ്പിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ് ഗവി. സ്പെയിനിന്റെ മുന്നേറ്റത്തിൽ 17 കാരൻ പ്രധാന പങ്കു തന്നെ വഹിക്കുന്നുണ്ട്.പുതിയ ബാഴ്സലോണ ബോസ് സാവി ഹെർണാണ്ടസും ഈ യുവതാരത്തിൽ കൂടുതൽ വിശ്വാസം അർപ്പിക്കാൻ സാധ്യതെ കാണുന്നുണ്ട്.17 വയസ്സ് മാത്രം പ്രായമുള്ള ഈ യുവാവിന് ഇനിയും വളരാൻ ധാരാളം ഇടവും സമയവുമുണ്ട്.ദേശീയ തലത്തിലും ബാഴ്സയിലും സ്പെയിനിന് ഏറ്റവും ആവേശകരമായ യുവാക്കളിൽ ഒരാളായി ഗവിയെ വിദഗ്ദർ കാണുന്നുണ്ട്.
Impressive dribbling by Gavi 👌 pic.twitter.com/kRvrmZsA0c
— ESPN FC (@ESPNFC) November 14, 2021
സെവിയ്യയിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി. മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ.
സ്പാനിഷ് ഫുട്ബോളിന്റെ മൂന്നാം ഡിവിഷനിൽ ബാഴ്സലോണ ‘ബി’ക്കു വേണ്ടിയാണ് താരം കളിച്ചു തുടങ്ങിയത്.പതിനൊന്നാം വയസ്സിൽ റിയൽ ബെറ്റിസിന്റെ അക്കാദമിയിൽ നിന്നാണ് ഗവി ലാ മാസിയയിൽ എത്തുന്നത്. ഈ അഞ്ചു വര്ഷം കൊണ്ട് താരം നേടിയ വളർച്ച അവിശ്വസനീയം തന്നെയാണ്. വരും വർഷങ്ങളിൽ ബാഴ്സയുടെയും സ്പെയിനിന്റെയും ജേഴ്സിയിൽ ഗവിയുടെ മിന്നലാട്ടങ്ങളും മന്ത്രികതയും കാണാമെന്ന വിശ്വാസത്തിലാണ് ആരാധകർ.