U20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിൽ ബ്രസീൽ തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ചു. എസ്റ്റാഡിയോ എൽ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബ്രസീൽ പരാഗ്വേയെ പരാജയപ്പെടുത്തി. 2-0ന് ബ്രസീൽ ജയിച്ചു. മത്സരത്തിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കുന്നത് ബ്രസീലിന് നേട്ടമായി.
മൂന്നാം ജയത്തോടെ ബ്രസീൽ സെമിയിൽ സ്ഥാനം ഉറപ്പിച്ചു.പരാഗ്വേയ്ക്കെതിരായ മത്സരത്തിൽ ബ്രസീലിനായി ജിയോവാനെയും റൊണാൾഡ് കാർഡോസോ ഫാൽകോസ്കിയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ജിയോവാനിലൂടെ ബ്രസീൽ ആദ്യ ലീഡ് നേടി. പിന്നീട് ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ 1-0ന്റെ ലീഡ് നിലനിർത്തി. കളിയുടെ 81-ാം മിനിറ്റിൽ റൊണാൾഡ് കാർഡോസോ ഫാൽകോസ്കി ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിൽ 2 ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ 13 ഷോട്ടുകൾ പരാഗ്വെ എടുത്തപ്പോൾ ബ്രസീലിന് 3 ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ 7 ഷോട്ടുകൾ എടുത്തു.
ടൂർണമെന്റിൽ തോൽവി അറിയാത്ത ബ്രസീൽ ഇക്വഡോർ, വെനസ്വേല, പരാഗ്വേ എന്നിവരെ ഫൈനൽ റൗണ്ടിൽ തോൽപിച്ചിട്ടുണ്ട്. അവസാന റൗണ്ടിൽ ബാക്കിയുള്ള മത്സരങ്ങളിൽ ബ്രസീൽ കൊളംബിയയെയും ഉറുഗ്വേയെയും നേരിടും. അവസാന റൗണ്ടിലെ മൂന്ന് കളികളിൽ മൂന്ന് ജയം നേടിയ ബ്രസീൽ 9 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വായ് വെനസ്വേലയെ പരാജയപ്പെടുത്തി.
Paraguai 0x1 Brasil
— Goal_Futgols (@ma10868306) February 6, 2023
⚽️ Giovane
🥾 Patryck
🏆 Sul-Americano | Sub-20 pic.twitter.com/j07Prizfw2
എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ ഡി ടെക്കോയിൽ നടന്ന മത്സരത്തിൽ ഉറുഗ്വായ് 4-1 ന് വിജയിച്ചു. അൽവാരോ ഉറുഗ്വേയ്ക്കായി ഇരട്ടഗോൾ നേടി. ഇഗ്നാസിയോ സോസ, ഫാബ്രിസിയോ ദിയാസ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ബ്രയാൻ ജീസസ് അൽകോസെർ നർവേസാണ് വെനസ്വേലയുടെ സ്കോറർ.