ലെവൻഡോസ്കിയെ ലയണൽ മെസ്സിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് സ്കലോണിയുടെ വാക്കുകൾ |Qatar 2022

ഈ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ പോളണ്ടാണ്. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരവും ഒരു ജീവൻ മരണ പോരാട്ടമാണ്. പോളണ്ടിനെ പരാജയപ്പെടുത്തി കഴിഞ്ഞാൽ അർജന്റീനക്ക് പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കും. സമനില വഴങ്ങി കഴിഞ്ഞാൽ മറ്റു മത്സരത്തിന്റെ ഫലങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കും. പരാജയപ്പെട്ടാൽ അർജന്റീനക്ക് പുറത്തുപോകാം.

കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തിയിരുന്നു. ലയണൽ മെസ്സിയായിരുന്നു ഈ വിജയത്തിൽ ചുക്കാൻ പിടിച്ചിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കിയിരുന്നു. പോളണ്ടിനെ നേരിടുമ്പോൾ മെസ്സിയിൽ തന്നെയാണ് ആരാധകർ പ്രതീക്ഷകൾ അർപ്പിക്കുന്നത്.

ഈ മത്സരത്തിന് മുന്നേയുള്ള പ്രസ് കോൺഫറൻസിൽ അർജന്റീനയുടെ പരിശീലകനായ സ്കലോണി സംസാരിച്ചിരുന്നു.ബാലൺഡി’ഓർ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് ലെവന്റോസ്‌ക്കിയെയും മെസ്സിയെയും താരതമ്യം ചെയ്തുകൊണ്ട് ഒരു ജേണലിസ്റ്റ് ചോദിച്ചിരുന്നു. എന്നാൽ ലെവന്റോസ്‌ക്കിയെ മെസ്സിയുമായി താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.

‘ ലെവന്റോസ്‌ക്കി ഒരു മികച്ച താരമാണ്.നമ്മൾ അദ്ദേഹത്തെ ആസ്വദിക്കുകയാണ് വേണ്ടത്. അദ്ദേഹത്തെ ലയണൽ മെസ്സിയുമായി താരത്തിനും ചെയ്യേണ്ട യാതൊരുവിധ ആവശ്യവുമില്ല ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് പരസ്പരമുള്ള താരതമ്യങ്ങളെ എതിർക്കുകയാണ് പരിശീലകൻ ചെയ്തിട്ടുള്ളത്.

ഏതായാലും മത്സരത്തിൽ അർജന്റീനക്ക് വലിയ ഒരു വെല്ലുവിളി റോബർട്ട് ലെവന്റോസ്‌ക്കിയിൽ നിന്നും ഉണ്ടാവും. കഴിഞ്ഞ മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് പോളണ്ട് ഈ മത്സരത്തിന് വരുന്നത്. ആ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ ലെവക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ കാര്യത്തിൽ അർജന്റീന ഡിഫൻസ് ജാഗ്രത പുലർത്തേണ്ടതുണ്ട്.

Rate this post