കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്ക് പോലുള്ള കടുത്ത നടപടിയുണ്ടാവില്ല |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് നോക്കോട്ട് സ്റ്റേജ് പോരാട്ടത്തിൽ അരങ്ങേറിയ വിവാദങ്ങൾ ഇപ്പോഴും വലിയ ചർച്ചാവിഷയമാണ്. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തീരുമാനങ്ങളും ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപേക്ഷ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി കഴിഞ്ഞ ദിവസം നിരസിക്കുകയും ചെയ്തു.

പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്ക് പോലുള്ള കടുത്ത നടപടിയുണ്ടാവില്ലെന്ന് ഉറപ്പായി. ബ്ലാസ്റ്റേഴ്‌സിന് പിഴ വിധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ബാന്‍ അടക്കമുള്ള കടുത്ത നിലപാടിലേക്ക് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കടക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.’ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല അത്യപൂർവ സാഹചര്യങ്ങളില്‍ മാത്രമേ ഒരു ക്ലബിനെ വിലക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തയ്യാറാകൂ. കേരള ബ്ലാസ്റ്റേഴ്സിനോട് അങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല. ഐസ്എല്‍ പങ്കാളിത്തം സംബന്ധിച്ച് മാത്രമേ ഐഎസ്എല്‍ റഗുലേറ്റി കമ്മീഷന് തീരുമാനം എടുക്കാനാകൂ’ എന്നുമാണ് പ്രമുഖ കായിക ലേഖകനായ മാർക്കസ് മെര്‍ഗുളാനോ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവിനെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടിരുന്നു. മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി ക്രിസ്റ്റൽ ജോൺ അനുവദിച്ചതിനെത്തുടർന്നാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.ഈ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഐഎഫ്‌എഫിന് പരാതി നൽകുകയും മത്സരം റീപ്ലേ ചെയ്യണമെന്നും ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അവരുടെ സെഷനിൽ, ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58 ലംഘിച്ചതിന് ബ്ലാസ്റ്റേഴ്‌സ് കുറ്റക്കാരാണെന്ന് എഐഎഫ്‌എഫ് അച്ചടക്ക സമിതി കണ്ടെത്തി.ഒരു ടീം ഒരു മത്സരം കളിക്കാനോ തുടങ്ങിയത് തുടരാനോ വിസമ്മതിച്ചാൽ, ടീം ഒരു കുറ്റം ചെയ്യുമെന്ന് കോഡ് പറയുന്നു.

കോഡ് അനുസരിച്ച്, കേരള ബ്ലാസ്റ്റേഴ്സിന് “മത്സരം നഷ്ടപ്പെടുത്തുന്നതിനും” “കുറഞ്ഞത് 6 ലക്ഷം രൂപ” പിഴയ്ക്കും വിധേയമാകും. എന്നിരുന്നാലും ഈ ശിക്ഷകൊണ്ട് അവസാനിക്കാൻ പോകുന്നില്ല. ടൂർണമെന്റിൽ നിന്നും വിലക്ക് ലഭിക്കുന്ന കുറ്റവുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ വലിയ തുക പിഴ കൊടുത്ത് ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കാനാവും അധികൃതർ ശ്രമിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന കടുത്ത തീരുമാനങ്ങൾ ഒരിക്കലൂം ബ്ലാസ്റ്റേഴ്സിനെതിരെ അതികൃതർ എടുക്കാനുള്ള സാധ്യത കുറവാണ.ശിക്ഷ നടപടികൾ ഫൈനൽ മത്സരത്തിന് ശേഷമാണ് പ്രഖ്യാപിക്കുക.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെയും ബംഗളൂരു എഫ്സിയുടെയും റഫറിയുടെയും വാദങ്ങൾ ഇവർ കേട്ടിരുന്നു.

തന്റെ ഭാഗത്ത് മിസ്റ്റേക്ക് ഒന്നും പറ്റിയിട്ടില്ല എന്നുള്ള നിലപാടിൽ റഫറിയായ ക്രിസ്റ്റൽ ജോൺ ഉറച്ച് നിൽക്കുകയായിരുന്നു.റഫറിയുടെ തീരുമാനത്തെ ഡിസിപ്ലിനറി കമ്മിറ്റിക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല. റഫറിയുടെ തീരുമാനം തെറ്റാണ് എന്നുള്ളതിനുള്ള എഴുതപ്പെട്ട തെളിവുകൾ നിരത്താൻ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഫറിയുടെ തീരുമാനം തെറ്റാണ് എന്ന് തെളിയിക്കാൻ സാധിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ വലിയ നടപടിയുണ്ടാകും എന്ന വാർത്തകൾ ഉണ്ടായിരുന്നു.

Rate this post
Kerala Blasters