എല്ലാം തികഞ്ഞവൻ, ഭൂമിലോകത്ത് മെസ്സിയെ പോലെയൊരാൾ ഇനി ഉണ്ടാവാൻ പോകുന്നില്ല : എമി മാർട്ടിനസ് |Lionel Messi

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് ലഭിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ച രണ്ട് താരങ്ങളാണ് നായകനായ ലയണൽ മെസ്സിയും ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസും.പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ അസാമാന്യ സേവുകൾ നടത്തി കൊണ്ടാണ് എമി മാർട്ടിനസ് അർജന്റീനയെ രക്ഷിച്ചെടുത്തിരുന്നത്.മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ,വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച് ഗോൾഡൻ ബോൾ നേടിയ താരമാണ് അദ്ദേഹം.

വേൾഡ് കപ്പ് നേടിയതോടുകൂടി ലയണൽ മെസ്സിക്ക് ഇനി തന്റെ കരിയറിൽ ഒന്നും തന്നെ നേടാനില്ല.അന്താരാഷ്ട്ര കിരീടത്തിന്റെ പേരിലായിരുന്നു മെസ്സി ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടിരുന്നത്.എന്നാൽ ഒന്നര വർഷത്തിനിടെ മൂന്ന് കിരീടങ്ങൾ നേടി കൊണ്ട് മെസ്സി വിമർശനങ്ങൾക്ക് അറുതി വരുത്തി.ഇന്നിപ്പോൾ സമ്പൂർണ്ണനാണ് ലിയോ മെസ്സി.

അതേക്കുറിച്ച് എമിലിയാനോ മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലയണൽ മെസ്സിയെ പോലെ ഒരാൾ ഇനി ഭൂമിയിൽ ഉണ്ടാവാൻ പോകുന്നില്ല എന്നാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.മെസ്സി വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ഫുട്ബോൾ തന്നെ സമ്പൂർണ്ണമായെന്നും എമി പറഞ്ഞു.ഗോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സ്പോർട്ടിലെ ഏറ്റവും പെർഫെക്റ്റ് ആയ താരം ലയണൽ മെസ്സിയാണ്.എല്ലാം നേടിയവനാണ് അദ്ദേഹം.ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്,മെസ്സി വേൾഡ് കപ്പ് നേടിയാൽ പിന്നീട് അദ്ദേഹത്തിന് എന്താണ് ഇനി നേടാനുള്ളത്?എല്ലാ റെക്കോർഡുകളും തകർത്ത വ്യക്തിയാണ് അദ്ദേഹം.7 ബാലൺഡി’ഓറുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഇനി ആരെങ്കിലും ഏഴെണ്ണം നേടുമോയെന്ന് എനിക്കറിയില്ല.കോപ്പ അമേരിക്കയിൽ ഞങ്ങളെ ചുമലിൽ ഏറ്റിയത് അദ്ദേഹമാണ്.28 വർഷത്തിനുശേഷം അർജന്റീനക്ക് ഒരു കിരീടം അദ്ദേഹം നേടിക്കൊടുത്തു.പിന്നാലെ ഫൈനലിസിമയും നേടി.പിറകെ വേൾഡ് കപ്പ് നേടിയപ്പോൾ ഞങ്ങൾ പറഞ്ഞത് ഫുട്ബോൾ സമ്പൂർണ്ണമായി എന്നാണ്.അദ്ദേഹത്തെ പോലെ ഇനി ഒരാൾ ഉണ്ടാവാൻ പോകുന്നില്ല ‘എമി പറഞ്ഞു.

ലയണൽ മെസ്സിയുടെ ഭാവിയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കാര്യം.മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് ഉള്ളത്.അടുത്ത സീസണിൽ മെസ്സിയെ ഏത് ജേഴ്സിയിൽ കാണാൻ കഴിയും എന്നുള്ളത് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരുള്ളത്.

3/5 - (2 votes)
ArgentinaEmiliano MartinezLionel Messi