വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയും പരിശീലകനായ ലയണൽ സ്‌കലോനിയുമുള്ളത്. വേൾഡ് കപ്പിനുള്ള പ്രാഥമിക ലിസ്റ്റ് പരിശീലകൻ ഫിഫക്ക് സമർപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും നവംബർ 14ആം തീയതിയാണ് ഫൈനൽ ലിസ്റ്റ് പുറത്തുവിടുക.
26 പേരെയാണ് അന്തിമ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതിയുള്ളത്. ഇത്രയധികം താരങ്ങളിൽ നിന്ന് 26 പേരെ തിരഞ്ഞെടുക്കുക എന്നുള്ളത് പരിശീകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ അർജന്റീനയുടെ കഴിഞ്ഞ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പരിശോധിച്ചാൽ ടീമിൽ സ്ഥാനം ഉറപ്പുള്ള ചില താരങ്ങളെ നമുക്ക് ലഭിക്കും.
അത്തരത്തിലുള്ള 22 താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിന്റെ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ പുറത്തു വിട്ടിട്ടുണ്ട്. ബാക്കിയുള്ള നാല് താരങ്ങളെ സ്‌കലോനി തീരുമാനിച്ചേക്കും. 6 താരങ്ങൾക്ക് കൂടി സാധ്യത കൽപ്പിക്കുന്നുണ്ട്.അതിൽ നിന്ന് നാല് താരങ്ങളെയാണ് എടുക്കുക.
ഫോയ്ത്ത്,എൻസോ ഫെർണാണ്ടസ്,പലാസിയോസ്,ഡിബാല,എയ്ഞ്ചൽ കൊറേയ,വോക്കിൻ കൊറേയ എന്നിവരാണ് ഈ 6 താരങ്ങൾ.ഇതിൽ പരിക്കേറ്റ താരങ്ങളും ഉണ്ട്. ഇതിൽ രണ്ടു താരങ്ങൾക്ക് സ്ഥാനം നഷ്ടമാവുകയും നാലു താരങ്ങൾക്ക് അന്തിമ ലിസ്റ്റിൽ ഇടം നേടാൻ സാധിക്കുകയും ചെയ്യും.ഏതായാലും അർജന്റീനയുടെ സ്‌ക്വാഡിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള 22 പേരുടെ ലിസ്റ്റ് താഴെ നൽകുന്നു…
🚨 JUST IN: 22 players who seem to have guaranteed place for the World Cup right now, per @gastonedul 🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 21, 2022
4 players out of this 6 will be added: Foyth, Enzo Fernández, Palacios, Dybala, Ángel Correa and Joaquín Correa. pic.twitter.com/AU9tRBWuav
ഗോൾകീപ്പർ :എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റുല്ലി വൈ ഫ്രാങ്കോ അർമാനി. പ്രതിരോധം: നഹുവൽ മോളിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജർമൻ പെസെല്ല, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന ടാഗ്ലിയ നിക്കോളാസ്.
മിഡ്ഫീൽഡർമാർ: റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, ഗൈഡോ റോഡ്രിഗസ്, അലക്സിസ് മാക് അലിസ്റ്റർ, അലജാൻഡ്രോ ഗോമസ്, നിക്കോളാസ് ഗോൺസാലസ്.
ഫോർവേഡുകൾ: ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരസ്.