ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പോയ് കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കളിച്ച 21 മത്സരങ്ങളിൽ 10 എണ്ണവും തൊട്ടിരിക്കുകയാണ് എറിക് ടെൻ ഹാഗിന്റെ ടീം.14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
ചാമ്പ്യൻസ് ലീഗിലാവട്ടെ പുറത്താവലിന്റെ വക്കിലാണ്. ചാമ്പ്യൻസ് ലീഗിൽ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയിലെ അവസാനക്കാരാണ് എറിക് ടെന്‍ ഹാഗിന്‍റെ ടീം. അഞ്ചില്‍ മൂന്നിലും തോല്‍വി വഴങ്ങിയ ടീമിന് ഒരു ജയവും ഒരു സമനിലയും മാത്രമാണ് നേടാന്‍ കഴിഞ്ഞത്.ശനിയാഴ്ച ന്യൂകാസിലിനെതിരായ തോൽവിക്ക് ശേഷം ആന്റണി മാർഷ്യലും ടെൻ ഹാഗും ഡ്രസിങ് റൂമിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു.മാർക്കസ് റാഷ്‌ഫോർഡും അദ്ദേഹത്തിന്റെ പ്രകടനത്തെ വിമർശിച്ചു. നിരവധി സീനിയർ എറിക് ടെന്‍ ഹാഗിന്‍റെ ശൈലിയിലെ അതൃപ്‌തി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
Ten Hag has 3 games to save his job as United dressing room turns against him. pic.twitter.com/Qp0z5sh1g8
— KIGONGO SULAIMAN SENIOR (@SulaKigongo) December 5, 2023
എറിക് ടെന്‍ ഹാഗും താരങ്ങളും തമ്മില്‍ അത്ര രസത്തിലല്ല. ന്യൂ കാസിലിനെതിരെയുള്ള തോൽവിക്ക് ശേഷം ടെൻ ഹാഗ് യുണൈറ്റഡ് കളിക്കാരെ വിമർശിച്ചിരുന്നു.വ്യാഴാഴ്ച നടക്കുന്ന തങ്ങളുടെ അടുത്ത പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.അതിനു ശേഷം ബോൺമൗത്ത്, ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ഓൾഡ് ട്രാഫോർഡിൽ മൂന്ന് പോയിന്റ് പോലും യുണൈറ്റഡിന് നോക്കൗട്ട് ഘട്ടത്തിലെത്താൻ പര്യാപ്തമായേക്കില്ല. ഈ മൂന്നു മത്സരങ്ങളിലെ ഫലത്തെ ആശ്രയിച്ചിരിക്കും എറിക് ടെൻ ഹാഗിന്റെ യൂണൈറ്റഡിലെ ഭാവി.
ഈ സീസണിലെ തങ്ങളുടെ 21 മത്സരങ്ങളിൽ 10 എണ്ണം തോറ്റ തന്റെ ടീം കാര്യങ്ങൾ മാറ്റുമെന്ന് ചെൽസി മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട ടെൻ ഹാഗ് പറഞ്ഞു.“ഞങ്ങൾ ഇത് ശരിയാക്കണം,” റെഡ് ഡെവിൾസ് ബോസ് പറഞ്ഞു.”ഞങ്ങൾ പ്രതിരോധശേഷിയുള്ളവരാണെന്ന് എനിക്കറിയാം. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഞങ്ങൾ സിറ്റിയോട് പരാജയപ്പെട്ടു, തുടർന്ന് ഞങ്ങൾക്ക് ലീഗിൽ പ്രകടനം നടത്തി .അതിനാൽ ഞങ്ങൾക്ക് മികച്ച ഫോമിലേക്ക് മടങ്ങേണ്ടതുണ്ട്” ടെൻ ഹാഗ് പറഞ്ഞു.
According to reports, Erik Ten Hag has lost 50 per cent of the dressing room, with the continued exile of Jadon Sancho cited as factors 😳
— SPORTbible (@sportbible) December 5, 2023
🔵 Chelsea (H)
🍒 Bournemouth (H)
🇩🇪 Bayern (H)
🔴 Liverpool (A)
⚒️ West Ham (A)
🦁 Aston Villa (H)
🌳 Nottingham Forest (A)
Will Erik ten… pic.twitter.com/FSLXVv4E2U