ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീന ദേശീയ ടീമിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പരിശീലകനായ ലയണൽ സ്കലോനി ഖത്തറിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടാപ്പിയയും ഗോൾ കീപ്പർ ഫ്രാങ്കോ അർമാനിയും ഖത്തറിൽ ലാന്റ് ചെയ്തിട്ടുണ്ട്.
അർജന്റീന ഇപ്പോഴും ഒഫീഷ്യലായി കൊണ്ട് തങ്ങളുടെ വേൾഡ് കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ കാരണം എന്തെന്നാൽ സൂപ്പർ താരങ്ങളുടെ പരിക്കാണ്.ലോ സെൽസോ,പൗലോ ഡിബാല എന്നിവരുടെ പരിക്കാണ് സ്ക്വാഡ് പ്രഖ്യാപനം ദീർഘിപ്പിക്കുന്നത്. എന്നാൽ പരിശീലകൻ സ്ക്വാഡ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.
26 താരങ്ങളെയാണ് വേൾഡ് കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. ആദ്യം 31 താരങ്ങളുടെ സ്ക്വാഡ് നിർണയിച്ചിരുന്നു.പിന്നീട് മുസ്സോ,അൽമാഡ,മെഡിന എന്നിവരെ ഒഴിവാക്കിക്കൊണ്ട് 28 പേരുടെ സ്ക്വാഡ് ആയിക്കൊണ്ട് ചുരുക്കിയിട്ടുണ്ട്. ഈ സ്ക്വാഡിൽ നിന്നും രണ്ട് താരങ്ങൾക്കാണ് സ്ഥാനം നഷ്ടമാവുക.
പരിക്കേറ്റ ലോ സെൽസോയാണ് സ്ഥാനം നഷ്ടമാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരം. താരത്തിന്റെ പരിക്ക് ഗുരുതരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായാൽ പിന്നീട് സ്ക്വാഡ് 27 പേരായി ചുരുങ്ങും. പിന്നീട് ഒരു താരത്തെയാണ് സ്ക്വാഡിൽ നിന്നും ഒഴിവാക്കേണ്ടി വരിക.
പൗലോ ഡിബാല പരിക്കിൽ നിന്നും റിക്കവർ ആയിക്കൊണ്ട് സ്ക്വാഡിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു അറ്റാക്കിങ് താരത്തെ കൊണ്ടു പോവണോ അതോ ഡിഫന്ററേ കൊണ്ടുപോകണോ എന്നുള്ള കാര്യത്തിൽ സ്കലോനിക്ക് സംശയങ്ങളുണ്ട്.
ഡിഫന്ററെയാണ് കൊണ്ട് പോവുന്നതെങ്കിൽ ഫോയ്ത്ത് ഇടം നേടുകയും എയ്ഞ്ചൽ കൊറേയ പുറത്താവുകയും ചെയ്യും. മറിച്ചാണെങ്കിൽ ഫോയ്ത്ത് പുറത്താവുകയും കൊറേയ ഇടം നേടുകയും ചെയ്യും. ഇങ്ങനെയാണ് സാധ്യതകൾ.
അതായത് ഇപ്പോഴത്തെ അർജന്റീനയുടെ 28 അംഗ സ്ക്വാഡിൽ നിന്ന് രണ്ട് താരങ്ങളാണ് പുറത്താക്കുക.ലോ സെൽസോ,ഫോയ്ത്ത്,എയ്ഞ്ചൽ കൊറേയ എന്നിവരിൽ നിന്ന് രണ്ട് താരങ്ങൾ പുറത്തിരിക്കേണ്ടി വരും.