❝മാധ്യമങ്ങളാണ് ആണ് പ്രശ്നം ഉണ്ടാക്കുന്നത് ,അവർ നല്ല സുഹൃത്തുക്കളാണ്❞ -നെയ്മർ എംബപ്പേ വിഷയത്തിൽ അൽ-ഖെലൈഫി |PSG

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയിൽ അരങ്ങേറിയത്.ഫ്രഞ്ച് ലീഗിലെ പിഎസ്ജി യുടെ രണ്ടാമത്തെ മത്സരത്തിലെ എംബപ്പേ – നെയ്മർ പെനാൽറ്റി തർക്കം വൻ വിവാദമായി മാറിയിരുന്നു. ആരാണ് ക്ലബിലെ ഒന്നാമത്തെ പെനാൽറ്റി ടേക്കർ എന്ന രീതിയിലേക്ക് ചർച്ചകൾ എത്തുകയും ചെയ്തു.

മോണ്ട്പെല്ലിയരുമായ മത്സരത്തിൽ ആദ്യ പകുതിയിൽ ലഭിച്ച പെനാൽട്ടി എംബാപ്പ നഷ്ടപെടുത്തിയിരുന്നു, എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കി മാറ്റുകയും ചെയ്തു. ഇതിൽ ഫ്രഞ്ച് സൂപ്പർ താരം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ കൈലിയൻ എംബാപ്പെയും നെയ്‌മറും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പാരീസ് സെന്റ് ജെർമെയ്‌ൻ പ്രസിഡന്റ് നാസർ അൽ-ഖെലൈഫി തറപ്പിച്ചുപറയുന്നു.സാധാരണ നടക്കാറുള്ള സഹോദരങ്ങൾ തമ്മിലുള്ള ചെറിയ കലഹമായാണ് പ്രസിഡന്റ് ഇതിനെ താരതമ്യം ചെയ്തത്.

മോണ്ട്പെല്ലിയരുമായ മത്സരത്തിനു ശേഷം എംബാപ്പെ നിരാശനായി കാണപ്പെടുകയും അത് പിന്നീട് ഡ്രസ്സിംഗ് റൂമിൽ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. മുതിർന്ന താരം സെർജിയോ റാമോസിന്റെ ഇടപെടലുകളാണ് ഡ്രസിങ് റൂമിൽ സമാധാനം നിലനിർത്തിയത്.”ഇല്ല ഇല്ല. ഒരു പ്രശ്നവുമില്ല, പ്രധാനമായും മാധ്യമങ്ങളാണ് ആണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് ഞാൻ കരുതുന്നു.ഒരു പ്രശ്നവുമില്ല. അതായത്, എനിക്ക് എന്റെ സഹോദരനോടോ സഹോദരിയോടോ തർക്കിക്കാം, അത് സാധാരണമാണ്.എന്നാൽ മാധ്യമങ്ങൾ പറയും കാരണം അത് കൈലിയൻ എംബാപ്പെയാണെന്ന് അവർ നല്ല സുഹൃത്തുക്കളും അവർ വളരെ നല്ല ടീമംഗങ്ങളുമാണ്” പ്രസിഡന്റ് പറഞ്ഞു.

ലീഗ് 1 സീസണിലെ മൂന്നു മത്സരങ്ങളും വിജയിച്ച പിഎസ്ജി 17 ഗോളുകൾ നേടുകയും ചെയ്തു.”ഇതൊരു നല്ല തുടക്കമാണ്, ഇതൊരു തുടക്കം മാത്രമാണ്,” അൽ-ഖെലൈഫി പറഞ്ഞു. “അവർ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, കൂടാതെ ഒരുപാട് കാര്യങ്ങൾ പ്രവർത്തിക്കാനും മെച്ചപ്പെടുത്താനും ഉണ്ട്, കാരണം സീസൺ വളരെ ദൈർഘ്യമേറിയതാണ്, ഇത് ഒരു തുടക്കം മാത്രമാണ്. തുടക്കത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ് ” പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Rate this post