ഖത്തറിൽ ബ്രസീലിന്റെ എതിരാളികൾ ഇവരായിരിക്കും : നെയ്മർ |Qatar 2022

നവംബർ 20 ന് അൽ-ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വാഡോറിനെ നേരിടുന്നതോടെ 2022 വേൾഡ് കപ്പിന് തുടക്കമാവും.ഖത്തറിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാനുള്ള ഫേവറിറ്റുകളിലൊന്നായാണ് ബ്രസീലിനെ കണക്കാക്കുന്നത്.2002-ലെ വിജയത്തിന് ശേഷം അഭിമാനകരമായ ട്രോഫി ഉയർത്തുന്ന ആദ്യത്തെ യൂറോപ്യൻ ഇതര ടീമായി മാറാനാണ് ടിറ്റെയുടെ ടീം ലക്ഷ്യമിടുന്നത്.

ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പമാണ്.അഞ്ച് തവണ ലോക ചാമ്പ്യൻമാർ നവംബർ 24 ന് തങ്ങളുടെ ആദ്യ മത്സരം കളിക്കും.അടുത്തിടെ എസ്ക്വയറുമായുള്ള അഭിമുഖത്തിൽ 2022 ഫിഫ ലോകകപ്പ് ട്രോഫി ഉയർത്താനുള്ള അഞ്ച് ടീമുകളുടെ പട്ടികയിൽ ഇംഗ്ലണ്ടിനെയും നെയ്മർ ഉൾപ്പെടുത്തി.ഇംഗ്ലണ്ട്, ഫ്രാൻസ്, അർജന്റീന, ജർമ്മനി, ബെൽജിയം എന്നിവയെ ഖത്തറിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ തന്റെ രാജ്യത്തിന്റെ പ്രധാന എതിരാളികളായി നെയ്മർ ഉയർത്തിക്കാട്ടി.

കഴിഞ്ഞ വർഷം നടന്ന യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായി ഫിനിഷ് ചെയ്ത ഇംഗ്ലണ്ട്, നിലവിൽ തങ്ങളുടെ അവസാന ആറ് മത്സരങ്ങളിൽ വിജയിച്ചിട്ടില്ല. നിരവധി പരിക്കുകളാൽ വലയുന്ന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും തങ്ങളുടെ അവസാന ആറ് ക ളികളിൽ ഒരു ജയം രേഖപ്പെടുത്തി മോശം ഫോമിലാണ്. അതേസമയം, 35 മത്സരങ്ങളിലെ അപരാജിത കുതിപ്പ് കാരണം അർജന്റീന 2022 ഫിഫ ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു.കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ 1-0 ന് പരാജയപ്പെടുത്തി അവരുടെ 28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കുകയും ചെയ്തു.ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ടൂർണമെന്റിന്റെ മാറ്റം വരുത്തിയ ഷെഡ്യൂളിന്റെ സ്വാധീനത്തെക്കുറിച്ചും നെയ്മർ തന്റെ ചിന്തകൾ പങ്കിട്ടു.

“ഫുട്ബോളിൽ തോൽക്കുന്നത് ഒരിക്കലും എളുപ്പമല്ല, പക്ഷേ ലോകകപ്പിൽ അത് മോശമാണ്. അത്കൊണ്ട് തയ്യാറെടുപ്പ് ശരിയായി നടത്തേണ്ടതുണ്ട് , ശാരീരികമായും മാനസികമായും 100 ശതമാനം തയ്യാറാവണം .” ഈ ലോകകപ്പിനുള്ള തയ്യാറെടുപ്പ് പതിവിലും മികച്ചതാണ്, കാരണം അത് സീസണിന്റെ മധ്യത്തിത്തിലാണ് വരുന്നത്.ഞങ്ങൾ ശാരീരികമായി മികച്ച നിലയിലാണ്” നെയ്മർ പറഞ്ഞു.2022 ഫിഫ ലോകകപ്പിനുള്ള അവസാന 26 അംഗ ടീമിനെ ബ്രസീൽ പരിശീലകൻ ടിറ്റെ ഇന്നലെ പ്രഖ്യാപിച്ചു.

Rate this post
FIFA world cupNeymar jrQatar2022