‘𝐌𝐲 𝐇𝐞𝐚𝐫𝐭 𝐢𝐬 𝐒𝐭𝐢𝐥𝐥 𝐁𝐥𝐞𝐞𝐝𝐢𝐧𝐠’:ലോകകപ്പിലെ തോൽ‌വിയിൽ താൻ ഇപ്പോഴും വേദനിക്കുന്നുണ്ടെന്ന് തിയാഗോ സിൽവ |Thiago Silva

2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റിയിൽ തോറ്റതിന് ശേഷം താൻ ഇപ്പോഴും വേദനിക്കുന്നുണ്ടെന്ന് വെറ്ററൻ ബ്രസീൽ ഡിഫൻഡർ തിയാഗോ സിൽവ പറഞ്ഞു. എന്നത്തേയും പോലെ ഫേവറിറ്റുകളായി ഖത്തറിൽ എത്തിയ ബ്രസീൽ തുടർച്ചയായ അഞ്ചാം തവണയും യൂറോപ്യൻ ടീമിനോട് പരാജയപ്പെട്ട് പുറത്തായി.

“ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷമുള്ള അഭിമുഖങ്ങൾ മുതൽ ഇന്നുവരെ, എന്റെ ഹൃദയം ഇപ്പോഴും ബ്ലീഡ് ചെയ്യുകയാണ്.പക്ഷേ… ഞങ്ങൾ മാന്യവും പ്രതിബദ്ധതയുള്ളതുമായ ഒരു ജോലിയാണ് ചെയ്തതെന്ന് എനിക്ക് ബോധ്യമുണ്ട് – കോച്ചിംഗ് കമ്മിറ്റിയും ബാക്ക്റൂം സ്റ്റാഫും ഉൾപ്പെടെ ഞങ്ങളെല്ലാവരും.ഈ ലോകകപ്പിനെക്കുറിച്ച് ഞാൻ എന്ത് എഴുതണം എന്ന് എത്ര തവണ ചിന്തിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞങ്ങളുടെ പുറത്താവലും അത് സംഭവിച്ച രീതിയും അംഗീകരിക്കാനും മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ സമ്മതിക്കണം.38 കാരനായ ചെൽസി സെന്റർ ബാക്ക് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ടീമായി ടൂർണമെന്റിൽ പ്രവേശിച്ച ബ്രസീൽ യുവ പ്രതിഭകളുടെ ഒരു കൂട്ടവുമായാണ് ഖത്തറിൽ എത്തിയത്.നെയ്മർ, വിനീഷ്യസ് ജൂനിയർ, റാഫിൻഹ, റിച്ചാർലിസൺ, റോഡ്രിഗോ എന്നിവരെപ്പോലുള്ളവർ ടീമിന് കൂടുതൽ കറുത്ത് പകർന്നു. പക്ഷെ മികച്ച നിരയുമായി എത്തിയിട്ടും ക്വാർട്ടറിനപ്പുറം കടക്കാൻ അവർക്ക് സാധിച്ചില്ല.റിച്ചാർലിസൺ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ സെർബിയയ്‌ക്കെതിരെ 2-0 ന് വിജയിച്ച അവർ ടൂർണമെന്റ് ശക്തമായ രീതിയിൽ ആരംഭിച്ചു, കാസെമിറോ ഗോളിൽ സ്വിറ്റ്‌സർലൻഡിനെ 1-0 ന് കീഴടക്കി അവർ പ്രീ ക്വാർട്ടർ ഉറപ്പിച്ചു.

എന്നാൽ അവരുടെ അവസാന ഗ്രൂപ്പ് ഗെയിമിൽ കാമറൂണിനോട് 1-0 ന് വീണു.റൗണ്ട് ഓഫ് 16 ൽ ദക്ഷിണ കൊറിയയെ 4-1 ന് തകർത്ത് അവസാന എട്ടിലേക്ക് മുന്നേറി.അടുത്ത റൗണ്ടിൽ ക്രൊയേഷ്യക്കാരോട് പരാജയപ്പെട്ടതോടെ വെറുംകൈയോടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.തുടർച്ചയായി നാല് ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ചതിൽ അഭിമാനമുണ്ടെന്ന് സിൽവ പറഞ്ഞു, ഈ നേട്ടം തന്റെ ബാല്യകാല സ്വപ്നങ്ങളെ മറികടന്നുവെന്നും കൂട്ടിച്ചേർത്തു.ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ബോക്‌സിംഗ് ദിനത്തിൽ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിനാൽ സിൽവ ചെൽസിക്കായി വീണ്ടും കളത്തിലിറങ്ങും.

Rate this post
BrazilThiago Silva