❝നെയ്മർ ചെൽസിയിലേക്ക് വരണം❞ – പിഎസ്ജി സൂപ്പർ താരം ചെൽസിയിലേക്ക് വരണമെന്ന് തിയാഗോ സിൽവ |Neymar

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പാരീസ് സെന്റ് ജെർമെയ്‌നിലെ ഭാവി അനിശ്ചിതത്വങ്ങൾക്കിടയിലൂടെയാണ് മുന്നോട്ട് പോവുന്നത്. 30 കാരനെ ക്ലബ്ബിൽ നിലനിർത്താൻ പിഎസ്ജി ക്ക് താല്പര്യമില്ല. ഫ്രഞ്ച് താരം എംബപ്പേ ക്ലബ്ബുമായി കരാർ പുതുക്കിയത് ബ്രസീലിയന് മേലുള്ള ക്ലബ്ബിന്റെ താല്പര്യം കുറച്ചത്.

പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ-ഖലൈഫിയുടെ പുതിയ പ്രതികരണം നെയ്മറെ അസ്വസ്ഥനാക്കുകയും ചെയ്തു . ബ്രസീലിയൻ സഹ താരമായ തിയാഗോ സിൽവ തന്റെ അടുത്ത സുഹൃത്തായ നെയ്മറിനെ ചെൽസിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്.സ്വീകാര്യമായ ബിഡ് നടത്തിയാൽ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറെ വിൽക്കാൻ PSG തയ്യാറാണ് .നെയ്മറിന് താങ്ങാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില ക്ലബ്ബുകളിലൊന്നാണ് ചെൽസി. നെയ്മറെപ്പോലെയുള്ള ഒരു താരത്തിനായുള്ള കാത്തിരിപ്പിലാണ് ചെൽസി.

“അവൻ ചെൽസിയിലേക്ക് പോകണം,” നെയ്മറിനൊപ്പം പിഎസ്ജിയിൽ കളിച്ച സിൽവ ഗ്ലോബോയോട് പറഞ്ഞു.”അത് സംഭവിക്കുകയാണെങ്കിൽ ഏറ്റവും മികച്ചതായി മാറും.നെയ്മറുടെ കഴിവിനെ കുറിച്ച് പറയേണ്ട ആവശ്യമില്ല. കൂടാതെ, അവൻ ഒരു സൂപ്പർ സുഹൃത്താണ്” സിൽവ പറഞ്ഞു.”വാർത്തകളിൽ മാത്രം കാണുന്നതിന് പകരം ഇത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

2017ൽ ബാഴ്‌സലോണയിൽ നിന്ന് 222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് തുകയ്‌ക്ക് പിഎസ്‌ജിയിൽ എത്തിയ നെയ്മരുടെ ലക്‌ഷ്യം ചാമ്പ്യൻസ് ലീഗ് നേടുക എന്നതായിരുന്നു.ക്ലബ്ബിലെ തന്റെ 5 വർഷത്തിനിടെ പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് ട്രോഫി നേടാൻ നെയ്മറിന് കഴിഞ്ഞില്ല.കൈലിയൻ എംബാപ്പെയുടെയും മെസ്സിയുടെയും ക്ലബിലേക്കുള്ള വരവ് താരത്തിന്റെ ‘ഏറ്റവും വലിയ സൂപ്പർ സ്റ്റാർ’ പട്ടം എടുത്തുകളഞ്ഞു.നെയ്മറിനെ സൈൻ ചെയ്യാൻ ചെൽസി പരിശീലകൻ തോമസ് ടൂഷേലിന് താല്പര്യക്കുറവുമുണ്ട് . മറ്റൊരു ബ്രസീലിയൻ താരം റാഫിഞ്ഞ ചെൽസിയിലേക്ക് അടുത്തിരിക്കുകയാണ്. സിറ്റിയിൽ നിന്നും സ്റ്റെർലിംഗും , ബാഴ്സയിൽ നിന്നും ഡെമ്പെലെമെല്ലാം ചെൽസി നോട്ടമിട്ടിട്ടുണ്ട്.

Rate this post
Chelsea