ലിയോ മെസ്സി സീസണിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ഇപ്പോൾ തന്നെ 12 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.അവസാനമായി മെസ്സി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് സാധിച്ചു എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ മികവ് എത്രത്തോളമാണ് എന്നുള്ളത് നാം മനസ്സിലാക്കുക.
ലയണൽ മെസ്സിക്കൊപ്പം കളിച്ചിട്ടുള്ള ഇതിഹാസ താരമാണ് തിയറി ഹെൻറി.പിഎസ്ജിയുടെ ഓരോ മത്സരത്തിനു ശേഷവും അദ്ദേഹം കളി വിലയിരുത്താറുണ്ട്. കഴിഞ്ഞ ട്രോയസിനെതിരെയുള്ള മത്സരത്തിന് ശേഷവും അദ്ദേഹവും മെസ്സിയെ കുറിച്ചും പിഎസ്ജിയെ കുറിച്ചും സംസാരിച്ചിരുന്നു.
ലയണൽ മെസ്സി ഡിഫൻഡർമാരെ ആശയകുഴപ്പത്തിലാക്കുന്ന രീതിയാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സിയെ അത്ര താല്പര്യമുള്ളവനായി കാണുകയില്ലെന്നും എന്നാൽ ഞൊടിയിടയിൽ തന്റെ വേഗതയിൽ മാറ്റം മെസ്സി വരുത്തുന്നതോടെ ഡിഫൻഡർമാർ ആശയക്കുഴപ്പത്തിൽ ആകുമെന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
‘ പല ഡിഫൻഡർമാരും ലയണൽ മെസ്സിക്കെതിരെ ആശയക്കുഴപ്പത്തിൽ ആവാറുണ്ട്. അതിന് കാരണം ലയണൽ മെസ്സി മത്സരത്തിന്റെ തുടക്കത്തിൽ അത്ര ഇൻട്രസ്റ്റ് ഇല്ലാതെയായിരിക്കും കളത്തിൽ ഉണ്ടാവുക. എന്നാൽ വളരെ പെട്ടെന്ന് അദ്ദേഹം തന്റെ വേഗത വർദ്ധിപ്പിക്കുകയും കളിയുടെ ഗതി മാറ്റുകയും ചെയ്യും. അതുകൊണ്ടുതന്നെ ഡിഫൻഡർമാർ കൺഫ്യൂഷനിലാവും.ഞാൻ അദ്ദേഹത്തോടൊപ്പം കുറച്ചു വർഷങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ലയണൽ മെസ്സി ഏവരെയും ഭയപ്പെടുത്തുന്ന ഫോമിലാണ് ‘ ഹെൻറി പറഞ്ഞു.
“Most defenders get confused.” 😳
— Mirror Football (@MirrorFootball) November 1, 2022
Thierry Henry has outlined a secret to Lionel Messi’s success 👇https://t.co/IwkHytQTiN
ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ മികവ് അർജന്റീനക്കാണ് സന്തോഷം നൽകുന്നത്.കഴിഞ്ഞ സീസണിൽ ഗോളടിക്കുന്ന കാര്യത്തിൽ മെസ്സി ഒരല്പം പിറകോട്ട് പോയത് ആരാധകർക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ആ ആശങ്കകൾക്കെല്ലാം ഇപ്പോൾ മെസ്സി തന്നെ വിരാമമിട്ടിട്ടുണ്ട്.