ഇതിഹാസ താരം തിയറി ഹെൻറി വീണ്ടും തിരിച്ചെത്തുന്നു

ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി വീണ്ടും ഡക്ക്ഔട്ടിലേക്ക് തിരിച്ചെത്തുന്നു.2012 ൽ കളിക്കളത്തോട് വിട പറഞ്ഞ ഹെൻറി പിന്നീട് പല ടീമുകളുടെയും പരിശീലക സഹപരിശീലക സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. 2021-22 കാലയളവിൽ അദ്ദേഹം ബെൽജിയം ടീമിന്റെ സഹപരിശീലകൻ കൂടിയായിരുന്നു.

എന്നാൽ 2022 ൽ സഹപരിശീലക സ്ഥാനം ഉപേക്ഷിച്ച അദ്ദേഹം നീണ്ട മാസത്തെ കാലയളവിന് ശേഷം വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഫ്രഞ്ച് അണ്ടർ 21 ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമാണ് ഹെൻറിയുടെ പുതിയ ചുമതല. ഫ്രഞ്ച് ഫുട്ബോളിനെ സംബന്ധിച്ച് വളരെ നിർണായകമായ ഉത്തരവാദിത്വമാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന് നൽകിയിരുന്നത്.

2016 ൽ ബെൽജിയം ദേശീയ ടീമിന്റെ സഹപരിശീലകനായാണ് ഹെൻറിയുടെ പരിശീലക കളരിയുടെ തുടക്കം.പിന്നീട് ഫ്രഞ്ച് ക്ലബ്‌ മോണോക്കൊയെ പരിശീല്പിച്ച ഹെൻറിയ്ക്ക് അവിടെ കാര്യമായ ചലനമുണ്ടാക്കാനായില്ല.പിന്നീട് 2019 – 21 കാലയളവിൽ മേജർ ലീഗ് സോക്കർ ക്ലബ്ബായ മോന്ററിയൽ ഇമ്പാകടിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ശേഷം 2021 ൽ അദ്ദേഹം വീണ്ടും ബെൽജിയം ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക് തിരിച്ച് വന്നു. 2022 ൽ ബെൽജിയം വിട്ട ഹെൻറി ഇപ്പോൾ ഫ്രഞ്ച് അണ്ടർ 21 ടീമിന്റെ മുഖ്യ പരിശീലകനായിരിക്കുകയാണ്.

തരാമെന്ന നിലയിൽ വലിയ ജനപ്രീതി നേടിയ താരം കൂടുയായിരുന്നു ഹെൻറി. യുവന്റസ്, അഴ്സണൽ, ബാഴ്സ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ഹെൻറി ആഴ്സണലിന്റെ ഇതിഹാസ താരം കൂടിയാണ്. 258 മത്സരങ്ങളാണ് ഹെൻറി ഗണ്ണേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

3/5 - (1 vote)