❝എല്ലാ യൂറോപ്യൻ ക്ലബ്ബുകളും റയൽ മാഡ്രിഡിനെ ഭയക്കുന്നു…പക്ഷെ റയൽ മാഡ്രിഡിന് ബാഴ്സലോണയെ ഭയമാണ്❞

റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും നിലവിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് താരതമ്യം ചെയ്യുകയാണ് ബാഴ്‌സലോണ ഫോർവേഡ് തിയറി ഹെൻറി.2007 നും 2010 നും ഇടയിൽ ബാഴ്‌സലോണയ്‌ക്കായി 80 മത്സരങ്ങൾ കളിച്ച ഹെൻറി 35 ഗോളുകൾ നേടിയ ഫ്രഞ്ച് താരത്തിന് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നന്നായി മനസ്സിലാവുകയും ചെയ്യും.

“യൂറോപ്പിലെ എല്ലാ ടീമുകളും റയൽ മാഡ്രിഡിനെ പേടിക്കുന്നു. ആ റയൽ മാഡ്രിഡ് പേടിക്കുന്നത് ബാഴ്‌സലോണയെ”. ഇതിനു പുറമെ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവചനവും റയൽ മാഡ്രിഡിന് എതിരായിരുന്നു.മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം പിടിച്ചതിനെക്കുറിച്ച് സിബിഎസ് സ്പോർട്സിനോട് ഹെൻറി പറഞ്ഞു.

“വ്യക്തിപരമായി, ലിവർപൂൾ ചാമ്പ്യൻസ് ലീഗ് നേടുമെന്ന് ഞാൻ കരുതുന്നു. അവർ റയൽ മാഡ്രിഡിനേക്കാൾ ശക്തരാണ്,” ഹെൻറി പറഞ്ഞു.ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ ആരാണ് വിജയിക്കാൻ സാധ്യത എന്നതിനെക്കുറിച്ച് ഹെൻറി പറഞ്ഞു. അതേസമയം അടുത്ത ബാലൺ ഡി ഓർ നേടാൻ കരിം ബെൻസിമക്ക് ഹെൻറി പിന്തുണ നൽകി.എല്ലാ മത്സരങ്ങളിലും 43 ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ നൽകുകയും ചെയ്‌ത തന്റെ നാട്ടുകാരനായ കരിം ബെൻസെമ അവാർഡിന് എന്തുകൊണ്ടും അർഹനാണെന്നും അദ്ദേഹം പറഞ്ഞു.

“ബെൻസിമ മുന്നിലാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു, പക്ഷേ ലിവർപൂളിനൊപ്പം മാനെ വിജയിക്കുകയും അവർ ക്വാഡ്രപ്പിൾ നേടുകയും ചെയ്താൽ, അവൻ വളരെ ശക്തനായ ഒരു എതിരാളിയാണ്, അത് ആഫ്രിക്കയ്ക്ക് മികച്ചതായിരിക്കും. പക്ഷേ എന്റെ വോട്ട് ഇപ്പോഴും ഫ്രഞ്ച് താരത്തിനാണ് ,” അദ്ദേഹം പറഞ്ഞു.

Rate this post
Fc BarcelonaReal Madrid