റൊണാൾഡോയുടെ സർവ്വകാല റെക്കോർഡ് തകർക്കാൻ മെസ്സിക്ക് മുന്നിൽ ഇത് സുവർണ്ണാവസരമാണ്

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർ പതിവുപോലെ ഈ സീസണിലും പരസ്പരം മത്സരിച്ചു കൊണ്ടാണ് സീസൺ ആരംഭിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി കപ്പുകൾ നേടിത്തുടങ്ങിയ ഇരു താരങ്ങളും ഗോൾ നേടുന്നതിലും അസിസ്റ്റ് നേടുന്നതിലും പരസ്പരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

ഈ സീസണിൽ 5 അസിസ്റ്റുകൾ വീതം നേടിയ ഇരുതാരങ്ങളും ഗോളുകളും നിരവധി നേടുന്നുണ്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ തന്റെ കരിയറിലെ ഗോൾ നേട്ടം 850 എത്തിച്ചിരുന്നു. അതുപോലെതന്നെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ കരിയറിൽ അസിസ്റ്റുകളുടെ എണ്ണം 361ലും എത്തിച്ചിരുന്നു.

ഗോൾ സ്കോർ ചെയ്യുന്ന കാര്യത്തിൽ ക്രിസ്ത്യാനോ റൊണാൾഡോക്ക് തൊട്ടുപിന്നിൽ രണ്ടാമതായി നിൽക്കുന്ന ലിയോ മെസ്സിക്ക് തന്റെ ഫോം തുടരാൻ ആയാൽ ക്രിസ്ത്യാനോ റൊണാൾഡോയെയും മറികടന്നു കൊണ്ട് ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി മാറാനും കഴിയും. നിലവിൽ 818 ഗോളുകളാണ് ലിയോ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ക്രിസ്ത്യാനോ റൊണാൾഡോ നേടിയതിനേക്കാൾ 33 ഗോളുകൾ മാത്രം പിന്നിലാണ് ലിയോ മെസ്സി. അമേരിക്കൻ ക്ലബ്ബുകൾക്കെതിരെ തകർപ്പൻ ഫോമിൽ കളിക്കുന്ന ലിയോ മെസ്സി തന്റെ ഗോൾ സ്കോറിംഗ് മികവ്കൂടി വരും മത്സരങ്ങളിൽ വർദ്ധിപ്പിക്കുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തെത്താനാവും. ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിനു മുമ്പ് ലോക ഫുട്ബോളിലെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവുമായി വിരമിക്കാനാണ് ലിയോ മെസ്സി ആഗ്രഹിക്കുന്നത്.

29ഗോളുകൾ നേടിയ അർജന്റീന താരം ഗോൺസലോ ഹിഗ്വയ്നെ മറികടന്നുകൊണ്ട് ഇന്റർ മിയാമിയുടെ എക്കാലത്തെ മികച്ച ടോപ് സ്കോററായി മാറാനും മെസ്സിക്ക് മുന്നിൽ ഈ സീസൺ അവസരം ഒരുക്കുന്നുണ്ട്. എന്നാൽ സൗദി ലീഗിലെ ടോപ് സ്കോററായി സീസൺ ആരംഭിച്ച ക്രിസ്ത്യാനോ റൊണാൾഡോ മെസ്സിക്ക് പിടികൊടുക്കാതെ ബഹുദൂരം മുന്നിലേക്ക് കുതിക്കാനും ആഗ്രഹിക്കുന്നുണ്ട്.

Rate this post
Cristiano RonaldoLionel Messi