“ഇത് മികച്ച കൗട്ടീഞ്ഞോ അല്ല, ലിവർപൂളിലെ കൗട്ടീഞ്ഞോയെ തിരികെ കൊണ്ട് വരും “
കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഫിലിപ്പെ കുട്ടീന്യോയെ ഉൾപെടുത്തിയത് ഏവരും അത്ഭുതത്തോടെയാണ് കണ്ടത്. ദീർഘ കാലത്തിനു ശേഷമാണ് കൂട്ടിൻഹോ ബ്രസീൽ ടീമിൽ ഇടം നേടിയത്. ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്നു താരം. ലിവർപൂളിൽ ആയിരിക്കുമ്പോൾ 29 കാരനായ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറി, എന്നാൽ 2018 ൽ ബാഴ്സലോണയിലേക്ക് 160 ദശലക്ഷം യൂറോക്ക് എത്തിയതിനു ശേഷം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു.
കൊളംബിയക്കും അർജന്റീനക്കും എതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കുട്ടീന്യോയെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കെ ബ്രസീലിയൻ പരിശീലകൻ ന്യായീകരിച്ചു.കുട്ടീഞ്ഞോ ഇന്ന് മികച്ച കുട്ടീഞ്ഞോ അല്ല, പക്ഷേ കുട്ടീഞ്ഞോ മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് മികച്ച ഭാവിയുണ്ട്, ലിവർപൂളിൽ എന്തായിരുന്നോ അതിലേക്ക് ഞങ്ങൾ അവനെ തിരികെ കൊണ്ടുവരാൻ പോകുന്നു. അവൻ എത്ര മികച്ച കളിക്കാരനാണെന്ന് കാണാനുള്ള പ്രക്രിയ ഞങ്ങൾ പുനരാരംഭിക്കേണ്ടതുണ്ട്,” വെള്ളിയാഴ്ച കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് ടിറ്റെ പറഞ്ഞു.
Tite: We want to help rescue the Liverpool Coutinho https://t.co/7odF5trqLu
— SPORT English (@Sport_EN) November 10, 2021
” താരത്തിന്റെ പ്രതിഭ ചർച്ചയ്ക്ക് വിധേയമല്ല, കുട്ടീന്യോയ്ക്ക് അത് ഇല്ലെന്ന് ആർക്കും പറയാനാവില്ല. “എന്നെ സംബന്ധിച്ചിടത്തോളം, കൂട്ടോയ്ക്ക് ഇരുവശത്തും കളിക്കാൻ കഴിയും, അയാൾക്ക് അകത്തും പുറത്തും കളിക്കാൻ കഴിയും, പക്ഷേ അവൻ ഒരു അവിഭാജ്യ കളിക്കാരനാണ്.ഫൈനൽ പാസുകൾ നൽകാൻ കഴിയുന്ന താരം ടീമിന് അവിഭാജ്യ ഘടകമാണ്.” ബ്രസീലിയൻ പരിശീലകൻ വ്യക്തമാക്കി.
2018 ൽ ബാഴ്സയിൽ എത്തിയതിനു ശേഷം ആദ്യ സീസണിൽ ബേധപെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട മതിപ്പുളവാക്കാൻ സാധിച്ചില്ല.2018/19 സീസണിൽ വളരെ മോശം പ്രകടനമാണ് താരത്തിൽ നിന്നുമുണ്ടായത്.അടുത്ത സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് വായ്പയ്ക്ക് പോയി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്സലോണയിൽ തിരിച്ചെത്തിയ കുട്ടീഞ്ഞോ, ദീർഘകാല പരിക്ക് കാരണം പുറത്തു തെന്നെയായിരുന്നു.പരിക്ക് മൂലം കോപ്പ് അമേരിക്കയിൽ താരത്തിന് കളിക്കാനും സാധിച്ചില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം 29 കാരൻ ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 2012 മുതൽ 2018 വരെ ആൻഫീൽഡിൽ ചിലവഴിച്ച ബ്രസീലിയൻ 201 മത്സരങ്ങളിൽ നിന്നും 54 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിനായി 63 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകൾ നേടിയിട്ടുണ്ട്.