ഖത്തർ വേൾഡ് കപ്പിൽ ജീവൻ മരണ പോരാട്ടത്തിനാണ് ഇന്ന് അർജന്റീന ടീം ഇറങ്ങുന്നത്. മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ വിജയിക്കുക എന്നുള്ളത് അർജന്റീനക്ക് നിർബന്ധമായ ഒരു കാര്യമാണ്.
തികച്ചും അപ്രതീക്ഷിതവും അവിചാരിതവുമായി കൊണ്ട് അർജന്റീനക്ക് കഴിഞ്ഞ സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ പരാജയത്തിൽ നിന്നും മുക്തരാവാനും പ്രീ ക്വാർട്ടർ സാധ്യതകൾ തുറക്കാനുമാണ് അർജന്റീനക്ക് മെക്സിക്കോക്കെതിരെ വിജയം അനിവാര്യമാകുന്നത്. അതുകൊണ്ടുതന്നെ അർജന്റീന താരങ്ങളിൽ നിന്നും പരമാവധി മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഈ കാര്യത്തിൽ ആരാധകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.സർവ്വം സമർപ്പിച്ചു കളിക്കും എന്നാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അർജന്റീനയുടെ കോച്ച്.
‘ ഈ ടീം എന്താണ് നൽകിയത് എന്നുള്ളത് ആളുകൾക്ക് തന്നെ അറിയാം.തീർച്ചയായും ആളുകൾക്ക് ഞങ്ങളിൽ പരിപൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും എനിക്കറിയാം. ഞങ്ങൾ ഓക്കെയാണ്.ഈ മത്സരത്തിന്റെ പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളെ ആശ്രയിച്ചാണ് അത് ഇരിക്കുന്നത്. സർവ്വം സമർപ്പിച്ചു കളിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു ‘ ഇതാണ് പരിശീലകൻ പറഞ്ഞത്.
🇦🇷 Lionel Scaloni: “People know what this group has given and I know that they have full confidence in us. We are fine, knowing that we have an important game tomorrow and that, luckily, it depends on us. We are going to leave everything.” pic.twitter.com/0cOZqfVZhu
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 25, 2022
ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ പലർക്കും ഉണ്ടായിരുന്നു. അവരെയെല്ലാം മാറ്റിക്കൊണ്ട് ഒരു അഴിച്ചു പണി നടത്തിക്കൊണ്ടുള്ള ഇലവനെ സ്കലോണി കളത്തിലേക്ക് ഇറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.