പിഎസ്ജിയുടെ തോൽവിക്ക് കാരണമായത് ഇതാണ് , വ്യകത്മാക്കി ലയണൽ മെസ്സിയുടെ അർജന്റീന സഹ താരം |Lionel Messi

ഫ്രഞ്ച് ക്ലബ് റേസിംഗ് ക്ലബ് ഡി ലെൻസ് ഈ സീസണിലെ ആദ്യ തോൽവിയാണ് പാരിസ് സെന്റ് ജെർമെയ്‌നിന് നൽകിയത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ലെന്സ് നേടിയത്. ഈ സീസണിൽ ലീഗിലെ പിഎസ്ജിയുടെ ആദ്യ തോൽവി കൂടിയാണിത്. എന്നാൽ ലെൻസ് ഡിഫൻഡർ ഫകുണ്ടോ മദീന അഭിപ്രായത്തിൽ പാരിസിലെ ഒരു കളിക്കാരന്റെ അഭാവം തന്റെ ടീമിന് അനുകൂലമായതിന് പിന്നിലെ പ്രധാന കാരണമായി എന്ന് പറഞ്ഞു.ടീമിനൊപ്പം ചേരാത്തതിനാൽ ലയണൽ മെസിയും സസ്‌പെൻഷൻ കാരണം നെയ്‌മറും കളിക്കാതിരുന്ന മത്സരത്തിലാണ് പിഎസ്ജി പരാജയം രുചിച്ചത്.

“എന്റെ ടീമിന്റെ എതിരാളികളെക്കുറിച്ച് ഞാൻ സംസാരിക്കാനില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസി ഇല്ലാത്തത് അവരെ ബാധിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുപോലെ തന്നെ നെയ്‌മറും. എതിരാളികൾ ആരാണെന്ന് നോക്കാതെ, ഞങ്ങളുടെ ശക്തിയിൽ കേന്ദ്രീകരിച്ചാണ് അവർക്കെതിരെ കളിച്ചത്. അതിൽ വിജയം നേടാൻ കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിലും ഇതു തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ.” മത്സരത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിയുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറച്ചതിനു ശേഷം വിജയത്തെക്കുറിച്ച് മെദിന പറഞ്ഞു.

ഖത്തറിൽ തന്റെ ദേശീയ ടീമിനെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് മെസ്സി നയിച്ചത് കണ്ട അനുഭവത്തെക്കുറിച്ച് അർജന്റീന ഇന്റർനാഷണൽ താരം മദീന പറഞ്ഞു.”എനിക്കൊപ്പം എന്റെ കുടുംബവും ചേർന്ന ലോകകപ്പ് സമയം വളരെ മികച്ച അനുഭവമായിരുന്നു. അർജന്റീന ടീം വളരെ ബുദ്ധിമുട്ടിയാണ് ടൂർണമെന്റ് ആരംഭിച്ചത്. എന്നാൽ അതിനെയെല്ലാം മറികടന്ന് അവർക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞു. അതിൽ എല്ലാ അർജന്റീനക്കാരെയും പോലെ എനിക്കും വളരെ സന്തോഷമുണ്ട്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ പല താരങ്ങളും എനിക്കൊപ്പം അർജന്റീന യൂത്ത് ടീമിൽ കളിച്ചവരായതിനാൽ അത് കൂടുതൽ സന്തോഷം നൽകുന്ന കാര്യമായിരുന്നു. അർജന്റീന ഇതുപോലെ തന്നെ ഇനിയും മുന്നോട്ടു പോകുമെന്നാണ് ഞാൻ കരുതുന്നത്.” താരം കൂട്ടിച്ചേർത്തു

ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ പ്രാഥമിക സ്‌ക്വാഡിൽ ഇടം നേടിയ താരമായിരുന്നു ഫാകുണ്ടോ മെദിന. എന്നാൽ അൻപതംഗ പ്രാഥമിക സ്‌ക്വാഡിനെ ഇരുപത്തിയാറിലേക്ക് ചുരുക്കിയപ്പോൾ ഇരുപത്തിമൂന്നുകാരനായ താരത്തിന് ഇടം നഷ്‌ടമായി.

Rate this post
Lionel MessiPsg