ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ജയം. . എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജൻറീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ മികവിലാണ് അര്ജന്റീന വിജയം നേടിയെടുത്തത്.ബെയ്ജിങ് വർക്കേഴ്സ് സ്റ്റേഡിയത്തിൽ കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ സൂപ്പർതാരം ലയണൽ മെസ്സിയുടെ മാജിക് ഗോളിലൂടെ അർജന്‍റീന മുന്നിലെത്തി.
എൻസോ ഫെർണാണ്ടസിന്‍റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിനു പുറത്തുനിന്ന് ഒരു ഇടങ്കാൽ ഷോട്ടിലൂടെ പന്ത് മനോഹരമായി വലയിലെത്തിച്ചുരണ്ടാംപകുതിയിൽ 68ാം മിനിറ്റിൽ അർജന്‍റീന ലീഡ് ഉയർത്തി. റൊഡ്രിഗോ ഡി പോളിന്‍റെ അസിസ്റ്റിൽനിന്നാണ് പെസല്ല വല കുലുക്കിയത്. മത്സരത്തിന് ശേഷം മെസ്സി ടിവി പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ അടുത്ത ലോകകപ്പിൽ കളിക്കാതിരിക്കുന്നതിനെക്കുറിച്ചും 2022 ലോകകപ്പ് നേടുന്നതിനെക്കുറിച്ചും തന്റെ അഭിപ്രായങ്ങൽ മെസ്സി പങ്കുവെച്ചു.
MESSI GOLAZO!pic.twitter.com/a9VeXasLCc
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) June 15, 2023
“ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് വളരെ ബുദ്ധിമുട്ടുള്ള സമയങ്ങളുണ്ടായിരുന്നു. ദേശീയ ടീമിനൊപ്പം എന്തെങ്കിലും നേടണമെന്ന ആഗ്രഹം എപ്പോഴും എനിക്കുണ്ടായിരുന്നു. ഞാൻ അത് നേടിയെടുക്കാൻ പോകുന്നുവെന്ന് എന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു.ക്ലബ്ബ് തലത്തിൽ എല്ലാം ഞാൻ നേടിയ ഞാൻ ദേശീയ ടീമിനൊപ്പം വിജയിച്ചില്ലെങ്കിൽ എനിക്ക് എന്തെങ്കിലും നഷ്ടപ്പെടും എന്ന പോലെയായിരുന്നു. ഇതുവരെ എനിക്ക് സംഭവിച്ചിട്ടില്ലാത്ത വിധത്തിൽ ഞാൻ ലോകകപ്പ് വളരെയധികം ആസ്വദിച്ചു. അത് അവസാനത്തേതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഉള്ളത് ഉള്ളതുപോലെ പറയുക. ഞാൻ ഒരു ലോക ചാമ്പ്യൻ ആയിരുന്നില്ലെങ്കിൽ ഞാൻ ഇനി ദേശീയ ടീമിനൊപ്പം ഉണ്ടാകില്ല” ലയണൽ മെസ്സി പറഞ്ഞു.
Lionel Messi speaks on Argentina future at World Cup, Inter Miami decision:
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) June 15, 2023
"If I wasn’t a world champion, I would not be with the national team anymore."https://t.co/ttinQrm1eE pic.twitter.com/dTSWlNSG4H
“ഇന്ന്, ഒരു ലോക ചാമ്പ്യനായതിനാൽ എനിക്ക് ദേശീയ ടീമിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, എനിക്ക് ഇതെല്ലാം ആസ്വദിക്കേണ്ടതുണ്ട്. അത് ആസ്വദിച്ച പോലെ തോന്നി, കൂട്ടത്തിൽ മനസ്സമാധാനവും ആത്മവിശ്വാസവും ലഭിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു .“ലോകകപ്പിനെക്കുറിച്ച് ഞാൻ പറഞ്ഞത് സാധാരണമാണ്. എന്റെ പ്രായത്തിനും സമയത്തിനും അത് സംഭവിക്കുന്നത് ബുദ്ധിമുട്ടാണ്.ഞാൻ ടീമിലുള്ള നിമിഷം നന്നായി ആസ്വദിക്കുന്നു.ഇനി യോഗ്യതാ മത്സരങ്ങൾ, പിന്നെ കോപ്പ അമേരിക്ക വരികയാണ്.ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര ദൂരം പോകുകയാണ്. നമ്മൾ നേടിയതും നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കണം” മെസ്സി പറഞ്ഞു.
Lionel Messi. Soon 36 years old. The full play. 😳pic.twitter.com/ejjjgF2tTV
— Roy Nemer (@RoyNemer) June 15, 2023
“ഞാൻ ദിവസവും ആസ്വദിക്കാൻ ശ്രമിക്കുന്നു, കഴിഞ്ഞ വർഷം എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു.ഞാൻ ആഗ്രഹിച്ച പോലെ ആയിരുന്നില്ല. ഒപ്പം വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും. ഒരു പുതിയ സൈക്കിൾ ആരംഭിക്കുന്നു, ഞങ്ങൾ യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ പോകുകയാണ്. നമ്മൾ നേടിയതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും ആസ്വദിക്കുകയും വേണം” മെസ്സി പറഞ്ഞു.
LIONEL MESSI 😳pic.twitter.com/4sieGS5iGY
— Roy Nemer (@RoyNemer) June 15, 2023