എഫ്സി ബാഴ്സലോണയുടെ യൂത്ത് ടീമിലൂടെ വളർന്ന താരങ്ങളാണ് മെസ്സിയും സെസ്ക്ക് ഫാബ്രിഗാസും. എന്നാൽ 2003ല് ഫാബ്രിഗസ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിലേക്ക് പോയി.പിന്നീട് 2011ൽ ബാഴ്സയുടെ സീനിയർ ടീമിലേക്ക് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു. പിന്നീട് 2011 മുതൽ 2014 വരെ ബാഴ്സ സീനിയർ ടീമിൽ മെസ്സിയും ഫാബ്രിഗസും ഒരുമിച്ച് കളിച്ചു.
ഇപ്പോഴിതാ ലയണൽ മെസ്സി ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് അദ്ദേഹത്തെ പരിശീലനത്തിൽ നേരിട്ട അനുഭവം ഫാബ്രിഗസ് വിശദീകരിച്ചിട്ടുണ്ട്.ലയണൽ മെസ്സിക്ക് അന്ന് 13 വയസ്സാണ്. അദ്ദേഹത്തിൽ നിന്നും വേഗത്തിൽ പന്ത് സ്വന്തമാക്കാമെന്ന് കരുതിയെന്നും എന്നാൽ തന്റെ കണക്കുകൂട്ടലുകളെല്ലാം മെസ്സി തെറ്റിച്ചു എന്നുമാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്.
‘ മെസ്സി അന്ന് ചെറിയ ഒരു കുട്ടിയായിരുന്നു. അദ്ദേഹം അന്ന് കൂടുതലൊന്നും സംസാരിക്കുമായിരുന്നില്ല.വളരെയധികം നാണമുള്ള ഒരു വ്യക്തിയായിരുന്നു മെസ്സി.ആദ്യ പരിശീലന സെഷനിൽ ലയണൽ മെസ്സിക്കെതിരെ എനിക്ക് കളിക്കേണ്ടിവന്നു. ഞാൻ അന്ന് ഡിഫെൻസീവ് മിഡ്ഫീൽഡർ ആയിക്കൊണ്ടാണ് കളിക്കുന്നത്. ഞങ്ങൾ വൺ ഓൺ വൺ പരിശീലനമായിരുന്നു നടത്തിയിരുന്നത്. ഞാൻ മെസ്സിക്കെതിരെയായിരുന്നു.അദ്ദേഹത്തിൽ നിന്നും വേഗത്തിൽ പന്ത് സ്വന്തമാക്കാം എന്ന് ഞാൻ കരുതി ‘
Cesc Fàbregas and Lionel Messi met when they were 13 and have remained friends since.
— Sports Brief (@sportsbriefcom) October 25, 2022
The duo were part of Barcelona's academy.
Fàbregas recently shared a memory about meeting Messi for the first time and how Leo left him on the ground during training.https://t.co/6hIlIV3rBg
തന്റെ ചെറിയ പ്രായത്തിൽ തന്നെ ലയണൽ മെസ്സി ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുവതാരം ആയിരിക്കുന്ന സമയത്ത് തന്നെ ബാലൺഡി'ഓർ പുരസ്കാരം നേടി കൊണ്ട് ഏവരുടെയും കൈയ്യടി നേടിയിട്ടുള്ള താരമാണ് മെസ്സി.