അടുത്ത മാസം ഭുവനേശ്വറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് 2023 നു വേണ്ടിയുള്ള 41 അംഗ പ്രിപ്പറേറ്ററി സ്ക്വാഡിനെ ഇന്ത്യൻ ദേശീയ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു.സൂപ്പർ കപ്പോടെ ക്ലബ്ബുകൾ 2022-23 സീസൺ അവസാനിപ്പിച്ചതിന് ശേഷം ബ്ലൂ ടൈഗേഴ്സ് ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ വീണ്ടും പ്രവർത്തനക്ഷമമാകും.
ടീം ഇന്ത്യ അടുത്ത വർഷം നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനായി തയ്യാറെടുക്കുകയാണ്, ജൂണിൽ ഇന്റർകോണ്ടിനെന്റൽ കപ്പും തുടർന്ന് 2023 ജൂൺ 21 മുതൽ ജൂലൈ 3 വരെ നടക്കുന്ന സാഫ് കപ്പും കളിക്കും.ഫിഫ റാങ്കിങ്ങിൽ 101-ാം സ്ഥാനത്തുള്ള ഇന്ത്യ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലെബനൻ (99), വാനുവാട്ടു (164), മംഗോളിയ (183) എന്നിവരെ നേരിടും.ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ നാലാം പതിപ്പാണിത്. 2019-ലാണ് ഇതിനുമുമ്പ് ടൂർണമെന്റ് അരങ്ങേറിയത്. അന്ന് കലാശപ്പോരിൽ തജികിസ്ഥാനെ തോൽപ്പിച്ച് ഉത്തരകൊറിയായിരുന്നു കിരീടമുയർത്തിയത്.
ഈ സ്ക്വാഡ് മെയ് 15 മുതൽ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ടീം ക്യാമ്പിൽ പങ്കെടുക്കും.മൂന്നു മലയാളി താരങ്ങളാണ് ടീമിൽ ഇടം നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹൽ രാഹുൽ എന്നിവർക്കൊപ്പം എടികെ താരം ആഷിക്കും ഇടം നേടി.
ഗോൾകീപ്പർമാർ: വിശാൽ കൈത്, ഗുർപ്രീത് സിംഗ് സന്ധു, ഫുർബ ലചെൻപ ടെമ്പ, അമരീന്ദർ സിംഗ്.
ഡിഫൻഡർമാർ: സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ, ആശിഷ് റായ്, ഗ്ലാൻ മാർട്ടിൻസ്, സന്ദേശ് ജിംഗൻ, നൗറെം റോഷൻ സിംഗ്, അൻവർ അലി, ആകാശ് മിശ്ര, ചിംഗ്ലെൻസന കോൺഷാം, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, നരേന്ദർ.
A good squad selection for the upcoming camp by Igor Stimac? 🧐
— Khel Now (@KhelNow) May 4, 2023
Share your thoughts below 🤗#IndianFootball #BackTheBlue #BlueTigers #HIC pic.twitter.com/xXl19gdRTp
മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാക്കോ, ആഷിഖ് കുരുണിയൻ, സുരേഷ് സിംഗ് വാങ്ജാം, രോഹിത് കുമാർ, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ്പ, നവോറെം മഹേഷ് സിംഗ്, നിഖിൽ പൂജാരി, യാസിർ മുഹമ്മദ്, റിത്വിക് ദാസ്, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി, ലാലെങ്മാവിയ റാൾട്ടെ, ലാലംഗ്മാവിയ റാൾട്ടെ, ബിപിൻ സിംഗ്, റൗളിൻ ബോർജസ്, വിക്രം പർതാപ് സിംഗ്, നന്ദകുമാർ, ജെറി മാവിഹ്മിംഗ്താംഗ.
ഫോർവേഡുകൾ: മൻവീർ സിംഗ്, സുനിൽ ഛേത്രി, ശിവ ശക്തി നാരായണൻ, റഹീം അലി, ഇഷാൻ പണ്ഡിറ്റ.