ബാഴ്സലോണയിൽ നിന്ന് മൂന്ന് സൂപ്പർ താരങ്ങൾ കൂടി പുറത്തേക്ക്|FC Barcelona

ഒരുപാട് മിന്നും താരങ്ങളെ സ്വന്തമാക്കിയ ബാഴ്സ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു തൊട്ടുമുൻപേ തങ്ങൾക്ക് വേണ്ടാത്ത താരങ്ങളെ ഒഴിവാക്കാനുള്ള പരിശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി ട്രാൻസ്ഫർ വിൻഡോ അടക്കാൻ കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനുമുമ്പേ മൂന്ന് താരങ്ങൾ കൂടി ബാഴ്സ വിടുമെന്നാണ് അറിയാൻ കഴിയുന്നത്.

ആദ്യമായി എഫ്സി ബാഴ്സലോണയുടെ അമേരിക്കൻ പ്രതിരോധനിര താരമായ സെർജിനോ ഡെസ്റ്റാണ് ക്ലബ്ബ് വിടുന്നത്. താരം ബാഴ്സ പരിശീലകനായ സാവിയുടെ പ്ലാനുകളിൽ ഇല്ല എന്നുള്ളത് നേരത്തെ വ്യക്തമായ കാര്യമാണ്.സിരി എ ക്ലബായ എസി മിലാനാണ് ഡെസ്റ്റിനെ സ്വന്തമാക്കിയിട്ടുള്ളത്. ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മാധ്യമങ്ങൾ എല്ലാവരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു വർഷത്തെ ലോണിന് ശേഷം താരത്തെ പെർമെനന്റ് ആക്കാനുള്ള ഓപ്ഷൻ മിലാനുണ്ട്.20 മില്യൺ യുറോയായിരിക്കും അതിന് വേണ്ടി മിലാൻ ചിലവഴിക്കേണ്ടി വരിക. ഒരു വർഷത്തെ ലോണിന് പുറമേ 4 വർഷത്തെ കരാർ കൂടി അവിടെയുണ്ട്.21 വയസ്സുള്ള താരം അയാക്സിൽ നിന്ന് 2020-ലായിരുന്നു ബാഴ്സയിലെത്തിയത്.

കൂടാതെ ബാഴ്സയിലെ സീനിയർ താരവും സൂപ്പർ താരവുമായ ജോർദി ആൽബ കൂടി ക്ലബ്ബിന് പുറത്തേക്ക് പോകുന്നു എന്നുള്ള റൂമറുകൾ സജീവമാണ്.സിരി എ ക്ലബായ ഇന്റർ മിലാനായിരിക്കും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കുക.സാലറിയുടെ വലിയൊരു ഭാഗം ബാഴ്സ നൽകാമെന്ന് ഏറ്റിട്ടുണ്ട്.നിലവിൽ സാവി ബാൾഡേക്കാണ് ആ പൊസിഷനിൽ മുൻഗണന നൽകുന്നത്. എന്നാൽ ആൽബ ക്ലബ്ബ് വിടാൻ സമ്മതം മൂളിയിട്ടുമില്ല.ജെറാർഡ് റൊമേറോയാണ് ഈ വാർത്ത പങ്കുവെച്ചത്.

മറ്റൊരു സൂപ്പർതാരം ഒബമയാങ്ങും ബാഴ്സ വിടാനുള്ള ഒരുക്കത്തിലാണ്. ചർച്ചകൾ പ്രോഗ്രസ് ആയി കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയാണ് ഈ ഗാബോൺ താരത്തെ സ്വന്തമാക്കുക. 10 മില്യൺ പൗണ്ടിന് പുറമേ അലോൺസോയെ കൈമാറാനും ചെൽസി ആലോചിക്കുന്നുണ്ട്. ഈ അവസാന ദിവസത്തിൽ ഇത് ഒഫീഷ്യൽ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post
Fc Barcelona