വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു വേണ്ടി അർജന്റീന ഇന്നിറങ്ങുകയാണ്. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരവും ജീവൻ മരണ പോരാട്ടമാണ്.പോളണ്ടാണ് ഇന്നത്തെ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.
നിലനിൽപ്പിന്റെ കൂടെ പോരാട്ടമായതിനാൽ ലയണൽ മെസ്സിക്ക് പോളണ്ടിനെതിരായ മത്സരത്തിൽ തിളങ്ങേണ്ടതുണ്ട്. തന്റെ അവസാന ലോകകപ്പിൽ കളിക്കുന്ന മെസ്സിക്ക് അർജന്റീനയെ അവസാന പതിനാറിലേക്ക് കൊട് പോകുക എന്ന വലിയ ധൗത്യമുണ്ട്.നിലവിൽ മൂന്ന് പോയിന്റുമായി പോളണ്ടിന് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് അര്ജന്റീന.മൂന്നാം ലോകകപ്പ് വിജയ പ്രതീക്ഷ നിലനിർത്താൻ അർജന്റീനയ്ക്ക് ജയിച്ചേ തീരൂ. സൗദി അറേബ്യയും മെക്‌സിക്കോയും സമനിലയിൽ പിരിഞ്ഞാൽ അർജന്റീനക്കും സമനില മതിയാവും.
ലോകകപ്പിൽ മെസ്സി രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.35 കാരൻ അർജന്റീനയ്ക്ക് വേണ്ടി തുടർച്ചയായ ആറ് മത്സരങ്ങളിൽ ഗോൾ നേടിയിട്ടുണ്ട്.മെസ്സിയുടെ 999-ാമത്തെ പ്രൊഫഷണൽ ഗെയിമാണിത്. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചതിന്റെ മറഡോണയുടെ റെക്കോർഡ് തകർത്ത് തന്റെ 22-ാം ലോകകപ്പ് മത്സരവും അദ്ദേഹം കളിക്കും. കൂടാതെ, അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ (10) നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് മറികടക്കാൻ മെസ്സി രണ്ട് ഗോളുകൾ കൂടി മതി.മെക്‌സിക്കോയ്‌ക്കെതിരായ ഗോളോട് കൂടി മെസ്സിയുടെ പേരിൽ എട്ടു ഗോളുകളുണ്ട്.
Argentina Look To Lionel Messi To Salvage World Cup Bid#FIFAWorldCup pic.twitter.com/h9U8lrwuuf
— FIFA World Cup 2022 (@fwc22) November 26, 2022
പോളണ്ടും അർജന്റീനയും തമ്മിലുള്ള ഫിഫ ലോകകപ്പിലെ മൂന്നാം മത്സരമാണിത്. 1978ൽ പോളണ്ടിനെ 2-0നും 1974ൽ പോളണ്ടിനെ 3-2നുമാണ് അർജന്റീന പരാജയപ്പെടുത്തിയത്.