അർജന്റീനയുടെ ദേശീയ ടീമിന് ഏറ്റവും കൂടുതൽ പരിഹാസങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നത് ഒരു കിരീടത്തിന്റെ പേരിലായിരുന്നു. നിർഭാഗ്യം കൊണ്ട് വർഷങ്ങളായി അകന്ന് നിന്ന ആ കിരീടം കൈപ്പിടിയിലൊതുക്കാൻ അർജന്റീനക്ക് കഴിഞ്ഞവർഷം സാധിക്കുകയായിരുന്നു.
ലയണൽ മെസ്സിയും സംഘവും മാരക്കാനയിൽ വെച്ചാണ് കോപ്പ അമേരിക്ക കിരീടം ഉയർത്തിയത്.ചിരവൈരികളായ ബ്രസീലിനെ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയത്. വിമർശകർക്കെല്ലാം തക്ക മറുപടി അർജന്റീന അതിലൂടെ നൽകുകയും ചെയ്തു.
ഫൈനൽ മത്സരത്തിന് തൊട്ടുമുന്നേ നായകനായ ലയണൽ മെസ്സി തന്റെ സഹതാരങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് ചില വാക്കുകൾ പങ്കുവെച്ചിരുന്നു. എന്ത് വില കൊടുത്തും കോപ്പ അമേരിക്ക കിരീടം അർജന്റൈൻ മണ്ണിൽ എത്തിക്കാൻ ലയണൽ മെസ്സി തന്റെ സഹതാരങ്ങൾക്ക് ഊർജ്ജം നൽകുകയായിരുന്നു. മെസ്സിയുടെ വാക്കുകളെ ഇപ്പോൾ നെറ്റ്ഫ്ലിക്സ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.
‘ ഇതുപോലെ ഒരു യാദൃശ്ചികത ഇനി ഒന്നുമില്ല.ഈ കപ്പ് അർജന്റീനയിൽ കളിക്കേണ്ടതായിരുന്നു.പക്ഷേ ദൈവം ഇവിടെ നമ്മെ എത്തിച്ചിരിക്കുന്നു. കിരീടം ഉയർത്താൻ വേണ്ടിയാണ് ദൈവം നമ്മളെ മാരക്കാനയിൽ കൊണ്ടുവന്നിട്ടുള്ളത്. എല്ലാവർക്കും കൂടുതൽ മനോഹരമാക്കാൻ വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്.വളരെയധികം ആത്മവിശ്വാസത്തോടെ കൂടിയും ശാന്തതയോടു കൂടിയും ഈ കിരീടത്തിന് വേണ്ടി നമുക്ക് കളത്തിലേക്ക് ഇറങ്ങാം. എന്നിട്ട് കിരീടം നമ്മുടെ വീട്ടിലേക്ക് കൊണ്ടു പോകാം ‘ ലയണൽ മെസ്സി ഫൈനലിന് തൊട്ടു മുന്നേ പറഞ്ഞു.
🗣️ Messi before final: “There is no such coincidence like this. This cup had to be played in Argentina. And God brought here. He brought it here to lift up at Maracana, to make it more beautiful for everyone. let's go out confident and calm and we'll take this one home…” pic.twitter.com/R6GeisAGh4
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 2, 2022
തീർച്ചയായും മെസ്സിയുടെ വാക്കുകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട അർജന്റീന മികച്ച പ്രകടനം നടത്തുകയും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇനി ഈ വരുന്ന ഖത്തർ വേൾഡ് കപ്പിലാണ് ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ഒരുങ്ങി ഇറങ്ങുന്നത്.