ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ടോട്ടൻഹാമും തമ്മിൽ അത്യന്തം ആവേശകരമായ പോരാട്ടമാണ് നടന്നത്.ടോട്ടൻഹാം ഹോട്സ്പറിനെതിരെ 4-3 ന്റെ വിജയമാണ് ലിവർപൂൾ നേടിയത്.ഡിയോഗോ ജോട്ട സ്റ്റോപ്പേജ് ടൈമിൽ നേടിയ ഗോളിനായിരുന്നു ലിവർപൂളിന്റെ ജയം.ആദ്യ 15 മിനിറ്റിനുള്ളിൽ ലിവർപൂൾ 3-0 ന് മുന്നിലായിരുന്നു.
എന്നാൽ ശക്തമായി തിരിച്ചടിച്ച ടോട്ടൻഹാം 93 ആയപ്പോൾ മത്സരം 3 -3 എന്ന നിലയിലെത്തിച്ചു.റിച്ചാർലിസന്റെ സ്റ്റോപ്പേജ് ടൈം ഹെഡർ ആയിരുന്നു ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചത്.റിച്ചാർലിസൺ ടോട്ടൻഹാം ഹോട്സ്പറിനായി നേടുന്ന ആദ്യ ഗോളായിരുന്നു ഇത് .ബ്രസീലിയൻ തന്റെ സിഗ്നേച്ചർ ശൈലിയിൽ പെൻഗ്വിൻ നൃത്തം ചെയ്തുകൊണ്ട് ആഘോഷിക്കുകയും ചെയ്തു.എന്നാൽ ജേഴ്സി മഞ്ഞ കാർഡ് ലഭിച്ചു.
കർട്ടിസ് ജോൺസ് (3′) ലൂയിസ് ദിയാസ് (5′) മുഹമ്മദ് സലാഹ് (15′ PEN) എന്നിവർ നേടിയ ഗോളുകളിൽ ആദ്യ 15 മിനുട്ടിൽ ലിവർപൂൾ മൂന്നു ഗോൾ ലീഡ് നേടി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ടോട്ടനഹം 35 ആം മിനുട്ടിൽ കെയ്നിന്റെ ഗോളിലൂടെ തിരിച്ചു വന്നു.77-ാം മിനിറ്റിൽ സൺ സ്കോർ 3 -2 ആക്കി കുറച്ചു. ഇഞ്ചുറി ടൈമിൽ റിചാലിസന്റെ ഗോളിൽ ടോട്ടൻഹാം സമനില നേടി.
Richarlison has more yellow cards for excessive celebration (2) than goals scored (1) in the Premier League this season. 😭 pic.twitter.com/Arad1LCVYo
— Squawka (@Squawka) April 30, 2023
ഗംഭീരമായ ഗോളിലൂടെ ആൻഫീൽഡിനെ ഒരു മിനിറ്റ് നിശബ്ദനാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും അത് അക്ഷരാർത്ഥത്തിൽ ഒരു മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.ഡിയോഗോ ജോട്ടയിലൂടെ ലിവർപൂൾ തിരിച്ചുവന്നു.ആ ഗോൾ ലിവർപൂളിന് മൂന്നു നിർണായക പോയിന്റ് നേടിക്കൊടുത്തു.