വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടും ഉള്ളത്. ടീമുകളും അതിനുള്ള തയ്യാറെടുപ്പിലാണ്. അർജന്റീന കഴിഞ്ഞമാസം രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുകയും രണ്ടിലും വിജയിക്കുകയും ചെയ്തിരുന്നു.
ഇനി വേൾഡ് കപ്പിന് മുന്നേ അർജന്റീന ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്.UAE ക്കെതിരെയാണ് ആ മത്സരം കളിക്കുക.UAE യിൽ വെച്ച് മത്സരം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഖത്തറിലെ ദോഹയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നടത്തിയിരുന്നു.
പക്ഷേ ഈ മത്സരം UAE യിൽ തന്നെ നടത്താൻ ഇപ്പോൾ തീരുമാനമായിട്ടുണ്ട്.നവംബർ പതിനാറാം തീയതി അബുദാബിയിൽ വച്ചാണ് ഈ മത്സരം നടക്കുക. അവിടുത്തെ പ്രാദേശിക സമയം 7:30 Pm ന് മുഹമ്മദ് ബിൻ സൈദ് സ്റ്റേഡിയത്തിലാണ് അർജന്റീനയും UAE യും തമ്മിലുള്ള മത്സരം അരങ്ങേറുക.
മാത്രമല്ല ഈ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനം അർജന്റീന നവംബർ പതിമൂന്നാം തീയതി നടത്തുകയും ചെയ്യും. ഈ പരിശീലനവും ആരാധകർക്ക് കാണാനുള്ള അവസരമുണ്ട്. മത്സരത്തിനുള്ള ടിക്കറ്റും പരിശീലനം കാണാനുള്ള ടിക്കറ്റും ഇപ്പോൾ തന്നെ ആരാധകർക്ക് വാങ്ങാനുള്ള അവസരവും ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് മാസ്റ്റർ UAE വെബ്സൈറ്റിലാണ് ഈ വില്പന ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. അതിന്റെ ലിങ്ക് താഴെ നൽകുന്നു.
🚨 TICKETS FOR ARGENTINA VS. UAE GAME, TRAINING.
— Roy Nemer (@RoyNemer) October 10, 2022
Argentina will hold an open training on November 13, prior to their game. The game will take place on November 16, tickets for both the open training and the game can be bought here. Thanks to @ARG4ARB.🇦🇪🇦🇷https://t.co/uFw8raGfnA
ഏതായാലും അർജന്റീന സമീപകാലത്ത് അത്യുജ്വല പ്രകടനമാണ് നടത്തുന്നത്.കഴിഞ്ഞ 35 മത്സരങ്ങളിൽ അർജന്റീന വിജയിച്ചിട്ടുണ്ട്. ആ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ച് തന്നെയായിരിക്കും അർജന്റീന ഈ മത്സരത്തിനും ഇറങ്ങുക. അതേസമയം വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അറേബ്യൻ ടീമായ സൗദി അറേബ്യയെയും അർജന്റീനക്ക് നേരിടേണ്ടി വരുന്നുണ്ട്.