അടുത്ത ചൊവ്വാഴ്ച (മാർച്ച് 28) സാന്റിയാഗോ ഡെൽ എസ്റ്റെറോയിലെ എസ്റ്റാഡിയോ മാഡ്രെ ഡി സിയുഡാഡസിൽ നടക്കുന്ന തങ്ങളുടെ രണ്ടാം സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന കുറക്കാവോയെ നേരിടും. പനാമക്കെതിരെയുള്ള ആദ്യ മത്സരത്തിൽ അര്ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയിരുന്നു.
റിവർ പ്ലേറ്റിലെ മൊനുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അര്ജന്റീന ആരാധകർക്ക് മുന്നിൽ ലോകകപ്പ് നേടിയത് മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. വടക്കൻ അർജന്റീന നഗരമായ സാന്റിയാഗോ ഡെൽ എസ്‌റ്റെറോയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഫിഫ റാങ്കിലുള്ള 179-ാം സ്ഥാനത്തുള്ള കുറക്കാവോയെയാണ് അര്ജന്റീന നേരിടേണ്ടി വരിക.
കഴിഞ്ഞ മത്സരത്തിൽ എന്നപോലെ വരാൻ പോകുന്ന മത്സരത്തിനും ടിക്കറ്റിന് വലിയ ഡിമാൻഡ് ആണുള്ളത്.1.17 മിനിറ്റിനുള്ളിൽ കുറക്കാവോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നു.39,086 ആരാധകർ ഡിപോർട്ടിക് പ്ലാറ്റ്‌ഫോം വഴി ലഭ്യമായ ടിക്കറ്റുകൾ എടുത്തത്.ടിക്കറ്റ് വിൽപ്പന ആരംഭിച്ചയുടൻ, ഒരേസമയം 305,448 ഉപയോക്താക്കൾ ഒരു മാച്ച് ടിക്കറ്റ് വാങ്ങാൻ ശ്രമിച്ചു.
#SelecciónMayor Dejamos este recuerdo para la posteridad 😍
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) March 24, 2023
El mejor de los recuerdos para siempre en nuestros corazones 💙
¡¡GRACIAS, GRACIAS Y GRACIAS!! pic.twitter.com/WthawzIYMr
പനാമയ്‌ക്കെതിരെ ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനമാണ് കാണാൻ സാധിച്ചത്. ഫ്രീകിക്കിൽ നിന്നും മികച്ച ഗോൾ നേടിയ താരം കരിയറിൽ 800 ഗോളുകൾ തികക്കുകയും ചെയ്തു. കൂടാതെ അര്ജന്റീന ജേഴ്സിയിൽ ഗോളുകളുടെ എണ്ണം 99 ആയി ഉയർത്തുകയും ചെയ്തു.
Tuesday’s Argentina v Curaçao friendly game in Santiago del Estero sells out in one minute.#Argentina 🇦🇷https://t.co/P8ea5toEcp
— AS USA (@English_AS) March 25, 2023