സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയെയും ലോകകപ്പ് ജേതാക്കളായ അര്ജന്റീന ടീമിനെയും കാണാൻ ടിക്കറ്റിന് വൻ ഡിമാൻഡ്

ഖത്തർ വേൾഡ് കപ്പിലെ വിജയത്തിന് ശേഷം അര്ജന്റീന അവരുടെ ആദ്യ മത്സരം കളിയ്ക്കാൻ ഇറങ്ങുകയാണ്.മാർച്ച് മാസത്തിൽ തന്നെ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.മാർച്ച് 23 ആം തീയതി നടക്കുന്ന മത്സരത്തിൽ പനാമയും മാർച്ച് 28 ആം തീയതി നടക്കുന്ന മത്സരത്തിൽ കുറകാവോയുമാണ് അർജന്റീനയുടെ എതിരാളികൾ.

സ്വന്തം ആരാധകർക്ക് മുന്നിൽ വേൾഡ് കപ്പ് പ്രദർശിപ്പിച്ചുകൊണ്ട് ആഘോഷിക്കുക എന്ന ലക്ഷ്യവും ഈ മത്സരങ്ങൾക്കുണ്ട്.അർജന്റീനയിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചാണ് പനാമക്കെതിരെയുള്ള ഫ്രണ്ട് മത്സരം നടക്കുക.എന്നാൽ ഈ മത്സരം കവർ ചെയ്യാൻ വേണ്ടിയുള്ള അപേക്ഷകളുടെ കാര്യത്തിൽ പുതിയ റെക്കോർഡ് തുറന്നിട്ടുണ്ട്.131537 അക്രഡിറ്റേഷൻസിന്റെ അപേക്ഷകളാണ് ഈ മത്സരം കവർ ചെയ്യാൻ വേണ്ടി ലഭിച്ചിട്ടുള്ളത്.ആദ്യമായി കൊണ്ടാണ് ഇത്രയും വലിയ അപേക്ഷകൾ ഒരു സൗഹൃദ മത്സരത്തിനു വേണ്ടി മാത്രമായി ലഭിക്കുന്നത്.

ഈ മത്സരം കവർ ചെയ്യാൻ ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിരിക്കുന്നത് ബ്രസീൽ,ഫ്രാൻസ്,ഉറുഗ്വ എന്നിവിടങ്ങളിൽ നിന്നാണ്. പനാമയ്‌ക്കെതിരായ മത്സരത്തിനായി അർജന്റീനയുടെ സോക്കർ അസോസിയേഷൻ 63,000 ടിക്കറ്റുകൾ വിൽപ്പനയ്‌ക്ക് വെച്ചിട്ടുണ്ട്.ഉയർന്ന പണപ്പെരുപ്പവും ദീർഘകാല സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്ന ദക്ഷിണ അമേരിക്കൻ രാജ്യത്ത് രണ്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് വിറ്റുതീർന്നു. അർജന്റീനിയൻ ആരാധകർക്കിടയിലെ ആവേശം പ്രവചനാതീതമായിരുന്നു.ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഓൺലൈനിൽ ടിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിച്ചത്.ടിക്കറ്റ് വില വില $57 മുതൽ $240 വരെയാണ്.

ഡിസംബറിൽ ഫ്രാൻസിനെതിരായ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിന് ശേഷം ലോക ചാമ്പ്യന്മാരെ സ്വീകരിക്കാൻ 5 ദശലക്ഷത്തിലധികം ആളുകൾ ബ്യൂണസ് അയേഴ്സിലെ തെരുവിലിറങ്ങിയത് .തിങ്കളാഴ്ച മുതൽ സ്ക്വാഡിലെ അംഗങ്ങൾ അർജന്റീനയുടെ തലസ്ഥാനത്ത് എത്തുന്നുണ്ട്.മാർച്ച് 28 ന് സാന്റിയാഗോ ഡെൽ എസ്റ്റെറോ പ്രവിശ്യയിൽ കുറക്കാവോയ്‌ക്കെതിരെ അർജന്റീന മറ്റൊരു സൗഹൃദ മത്സരം കളിക്കും. ആ മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

Rate this post