❝അറുപതാം കരിയർ ഹാട്രിക്കിന് ശേഷം പുതിയ വെല്ലുവിളിയുമായി റൊണാൾഡോ❞|Cristiano Ronaldo

ശനിയാഴ്ച നോർവിച്ചിനെതിരായ അതിശയകരമായ ഹാട്രിക്കിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അടുത്ത ഗോൾ സ്‌കോറിംഗ് ലക്ഷ്യത്തെക്കുറിചുള്ള ഉദ്ദേശ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.കൂടുതല്‍ ഹാട്രിക്കുകള്‍ തന്റെ ബൂട്ടില്‍ നിന്ന് പിറക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം .

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 55-ാം മത്തെ ഫ്രീ കിക്ക്‌ ഗോൾ നേടിയാണ് നോർവിചിനെതിരെ ഹാട്രിക്ക് പൂർത്തിയാക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് തലത്തിലെ 50-ാമത്തെ ഹാട്രിക്കാണ്, അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പിക്കാൻ ക്ലബ് ശ്രമിക്കുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോയുടെ പ്രകടനം ഏറ്റവും പ്രധാനപ്പെട്ടതാവും.

“30-ന് മുമ്പ് 30 ഹാട്രിക്കുകളും 30-ന് ശേഷം 30 ഹാട്രിക്കുകളും. സ്കെയിൽ അസന്തുലിതമാക്കാനുള്ള സമയമാണിത്!” എന്ന തലകെട്ടോടു കൂടിയാണ് സോഷ്യൽ മീഡിയയിൽ റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ നിൽക്കുന്ന ഒരു ചിത്രം പങ്കു വെച്ചത്. ക്രിസ്റ്റിയാനോയുടെ ഹാട്രിക്കുകളില്‍ 30 എണ്ണം താരത്തിന് 30 വയസാവുന്നതിന് മുന്‍പും ബാക്കി 30 എണ്ണം 30 വയസ് തികഞ്ഞതിന് ശേഷവുമാണ് വന്നത്. ക്രിസ്റ്റിയാനോയുടെ 60 ഹാട്രിക്കുകളില്‍ 44 എണ്ണം റയല്‍ ജേഴ്സിയിൽ ആയിരുന്നു. മൂന്നെണ്ണം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയും മൂന്നെണ്ണം യുവന്റ്‌സിന് വേണ്ടിയും. പോര്‍ച്ചുഗല്ലിനായി 10 ഹാട്രിക്കും ക്രിസ്റ്റിയാനോ നേടി. രണ്ടാമതുള്ള മെസിയുടെ പേരിൽ 55 ഹാട്രിക്കുകളാണ് ഉള്ളത്. 2017ല്‍ 30 വയസ് തികഞ്ഞതിന് ശേഷം 14 ഹാട്രിക്കാണ് മെസി നേടിയത്.

സീസണിൽ 15 പ്രീമിയർ ലീഗ് ഗോളുകളുമായി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സ്‌കോറിംഗ് ചാർട്ടിൽ ലിവർപൂളിന്റെ മോ സലാ (20), ടോട്ടൻഹാമിന്റെ സൺ ഹ്യൂങ്-മിൻ (17) എന്നിവർക്ക് പിന്നിലാണ്. ലിവർപൂളുമായി ഏറ്റുമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത യാത്ര ആൻഫീൽഡിലേക്കാണ്. നാലാം സ്ഥാനത്തിനായുള്ള പോരാട്ടം മുറുകുമ്പോൾ ലിവർപൂളിലെ ഒരു വിജയം ടോട്ടൻഹാം ഹോട്‌സ്‌പേഴ്‌സുമായി പോയിന്റ് സമനിലയിലെത്തും.

Rate this post
Cristiano RonaldoManchester United