ക്രിസ്ത്യാനോയുടെ പവറിന് മുന്നിൽ വീണുപോയ ബ്ലാസ്റ്റേഴ്‌സ് നെയ്മർ, ബെൻസമ എന്നിവരെ പരാജയപ്പെടുത്തി | Kerala Blasters

യൂറോപ്യൻ ഫുട്ബോളിനോട് വിടചൊല്ലി ലോക ഫുട്ബോളിലെ പേരുകേട്ട വമ്പന്മാർ ഏഷ്യയിലെ സൗദി അറേബ്യൻ ക്ലബ്ബുകളിലേക്ക് കളിക്കാൻ വന്നിട്ടും ഈയൊരു കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കല്ലാതെ മറ്റാർക്കും കഴിഞ്ഞില്ലെന്ന് പറയാം. നെയ്മർ ജൂനിയർ, കരീം ബെൻസെമ തുടങ്ങിയവർക്ക് പോലും ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടാത്തുവാനായില്ല.

ഏറ്റവും മികച്ച ഫാൻസുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടേത്. ഫാൻസ് പവറിന്റെ കാര്യത്തിൽ ഏഷ്യയിലെ ടോപ്പ് ത്രീയിൽ എല്ലായിപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് എത്താറുണ്ട്. സ്പാനിഷ് മീഡിയയുടെ കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർആക്ഷൻസ് നടത്തിയ ടീമുകളിൽ ഏഷ്യയിലെ ടോപ് ത്രീയിൽ കേരള ബ്ലാസ്റ്റേഴ്സും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമുമുണ്ട്.

ഏകദേശം 90 മില്യൺ ഇന്ററാക്ഷൻസ് നടത്തിയ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഏഷ്യയിലെ വമ്പൻമാരായി. അൽ നസ്റിന് അടുത്ത് പോലും എത്താനായിട്ടില്ലെങ്കിലും ഏഷ്യയിലെ തന്നെ രണ്ടാം സ്ഥാനം നേടിയത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്. നെയ്മർ ജൂനിയർ, കരീം ബെൻസെമ തുടങ്ങിയവരുടെ ക്ലബ്ബുകളെ മറികടന്നുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് നേട്ടം.

25.3 മില്യൺ ഇൻസ്റ്റഗ്രാം ഇന്ററാക്ഷനാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടേത്. 23.1 മില്യൺ സ്വന്തമാക്കിയ ഇറാനിയൻ ക്ലബ്ബാണ് മൂന്നാം സ്ഥാനത്തുള്ളത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ ഫാൻസ്‌ പവറാണ് അൽ നസ്റിനെ സഹായിച്ചത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകരുടെ പവറാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്താൻ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചത്.

Rate this post
Cristiano Ronaldo