മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് എഫ്എ കപ്പില്‍ കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ് ആർമിയുടെ വിജയം. അലെജാന്‍ഡ്രോ ഗര്‍നാചോയും കോബി മൈനോയുമാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്. എണ്‍പത്തേഴാം മിനിട്ടില്‍ ഡോകുവിലൂടെയായിരുന്നു സിറ്റിയുടെ ആശ്വാസഗോള്‍.
തിമൂന്നാമത്തെ എഫ്.എ. കപ്പാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം സംസാരിച്ച മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ വാനോളം പ്രശംസിച്ചു. ലിസാൻഡ്രോ മാർട്ടിനെസ് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളാണെന്ന് സിറ്റി പരിശീലകൻ പറഞ്ഞു.ഈ സീസണിൽ പരിക്ക് മൂലം മാർട്ടിനെസിന് നിരവധി മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. മാർട്ടിനെസിന്റെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിന് വലയ തിരിച്ചടിയായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള മത്സരത്തിൽ എന്തുകൊണ്ടാണ് താൻ ഇത്രയധികം റേറ്റുചെയ്യപ്പെടുന്നതെന്ന് അദ്ദേഹം കാണിച്ചു തന്നു. മത്സരത്തിൽ അർജൻ്റീനിയൻ അഞ്ച് ക്ലിയറൻസുകളും ഒരു ഇന്റെർഷെപ്‌ഷനും നടത്തി.താൻ ശ്രമിച്ച 20 പാസുകളിൽ 18 എണ്ണവും അദ്ദേഹം വിജയകരമായി നൽകുകയും ഏരിയൽ ഡ്യുവൽ വിജയിക്കുകയും ചെയ്തു.അപകടകാരിയായ എർലിംഗ് ഹാലൻഡിനെ മാർട്ടിനെസ് മികച്ച രീതിയിൽ മാർക്ക് ചെയ്തു .
🇦🇷 Pep Guardiola: “Lisandro Martínez is top 5 centre-backs in the world”.
— Fabrizio Romano (@FabrizioRomano) May 25, 2024
“He made the difference on this game by playing passes through our defence”. pic.twitter.com/4QeRp9zgSE
അവസാന വിസിലിന് ശേഷം, ഗ്വാർഡിയോള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും യുണൈറ്റഡിനായി മാറ്റമുണ്ടാക്കിയ ഒരാളായി മാർട്ടിനെസിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സെൻ്റർ ബാക്കുകളാണ് ലിസാൻഡ്രോ മാർട്ടിനസെന്ന് സ്പാനിഷ് പരിശീലകൻ പറഞ്ഞു.“ഞങ്ങളുടെ പ്രതിരോധത്തിലൂടെയുള്ള പാസുകൾ കളിച്ചാണ് അദ്ദേഹം ഈ ഗെയിമിൽ മാറ്റം വരുത്തിയത്.”