ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ യൂറോപ്യൻ ഫുട്ബോളിലാണ് കളിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. യൂറോപ്യൻ ഫുട്ബോളിന്റെ സൗന്ദര്യം കൊണ്ട് ലോക ഫുട്ബോളിന്റെ ശ്രദ്ധ ആകർഷിച്ച വമ്പൻ ക്ലബ്ബുകൾ എല്ലാം യൂറോപ്പിലെ ടോപ്പ് ലീഗുകളിലാണ് കളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ അണിനിരക്കുന്നതും ഈ യൂറോപ്യൻ ക്ലബ്ബുകളിലാണ്.
കഴിഞ്ഞദിവസം പ്രശസ്ത സാമ്പത്തിക മാധ്യമമായ ഫോർബ്സ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്ലബ്ബുകൾ യൂറോപ്പിലെ പേരുകേട്ട വമ്പന്മാരാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടോപ്പ് ഫൈവ് ക്ലബ്ബുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. 4.51 ബില്യൺ യൂറോയുടെ മൂല്യമുള്ള പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയാണ് അഞ്ചാമത്. നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും ചാമ്പ്യന്മാർ കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.
4.79 ബില്യൺ യൂറോ വിലപിടിപ്പുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ നാലാം സ്ഥാനത്താണ്. 4.98 ബില്യൺ യൂറോ വിലപിടിപ്പുള്ള ലാലിഗയിൽ കളിക്കുന്ന സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയാണ് മൂന്നാമത്തെ സ്ഥാനത്തുള്ളത്. 5.43 ബില്യൺ യൂറോ ആസ്തിയുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്തുള്ളത്.
💰 Top five most valuable football clubs in the world:
— Barça Hub (@_BarcaHub) January 2, 2024
Real Madrid (€5.49B)
Manchester United (€5.43B)
FC Barcelona (€4.98B)
Liverpool (€4.79B)
Manchester City (€4.51B)
[@Forbes] pic.twitter.com/HUK3osWhoY
5.49 ബില്യൺ യൂറോ ആസ്തിയുള്ള യൂറോപ്പിലെ രാജാക്കന്മാർ എന്ന് വിശേഷണവുമുള്ള സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് ആണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. വിലപിടിപുള്ള ഒരുപിടി മികച്ച യുവ താരങ്ങളും യൂറോപ്പിലെ സ്ഥിരതയാർന്ന പ്രകടനവും റയൽ മാഡ്രിഡിനെ മറ്റു ടീമുകളിൽ നിന്നും വ്യത്യസ്തനാക്കുന്നതാണ്. ഈ സീസണിലും ചാമ്പ്യൻസ് ലീഗിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് കുതിപ്പ് തുടരുന്നത്.