ഐഎസ്എലിലെ മികച്ച താരമായി അഡ്രിയൻ ലൂണ, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിറഞ്ഞാടുകയാണ് |Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ പാതിവഴി പിന്നിട്ട് 2024 ലെത്തിയിരിക്കുകയാണ്. 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നത്. അതേസമയം ഇതുവരെയുള്ള മത്സര പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച താരങ്ങൾ ആരൊക്കെയാണെന്ന് ഖേൽനൗ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഖേൽനൗ ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുന്നത്. ടോപ് ഫൈവ് താരങ്ങളിൽ അഞ്ചാം സ്ഥാനത്ത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരമായ പാർതിബ് ഗൊഗോയ് ആണ്.

ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ നാലാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി ഗോൾകീപ്പരായ സച്ചിൻ സുരേഷ് ആണ്. സീസണിൽ താരം നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് മികച്ച താരങ്ങളിൽ ഉൾപ്പെടുത്തിയത്. പല മത്സരങ്ങളിലും സച്ചിൻ സുരേഷിന്റെ പ്രകടനമികവാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്.

ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ മൂന്നാം സ്ഥാനത്ത് ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും മികച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച എഫ് സി ഗോവയുടെ ജയ് ഗുപ്തയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉറുഗ്വേ താരമായ അഡ്രിയൻ ലൂണയാണ്. പരിക്ക് ബാധിച്ച് താരം പുറത്തായെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ടു നയിക്കുന്നതിൽ നായകൻ ലൂണയുടെ സ്ഥാനം വളരെ വലുതായിരുന്നു.

Rate this post